ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയില്‍ കോവിഡ്-19 വാക്സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയത് 79 ലക്ഷത്തിലേറെ ഡോസ്


രോഗമുക്തി നിരക്ക് നിലവില്‍ 97.60%


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,658 പേര്‍ക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,44,899) ആകെ രോഗബാധിതരുടെ 1.06% മാത്രം


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.45%) തുടര്‍ച്ചയായ 32-ാം ദിവസവും 3 ശതമാനത്തില്‍ താഴെ

Posted On: 27 AUG 2021 10:00AM by PIB Thiruvananthpuram

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം ഇന്നലെ 61 കോടി എന്ന നാഴികക്കല്ലു പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 79,48,439   ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 66,60,983 സെഷനുകളിലൂടെ ആകെ 61.22 കോടിയിലേറെ (61,22,08,542) ഡോസ് വാക്‌സിന്‍ നല്‍കി.
ഇന്നു രാവിലെ 8 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,56,368
രണ്ടാം ഡോസ് 82,94,906

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,14,369
രണ്ടാം ഡോസ് 1,28,61,222

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 23,25,61,664
രണ്ടാം ഡോസ് 2,34,57,529

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 12,65,76,574
രണ്ടാം ഡോസ് 5,13,99,879

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 8,50,29,798
രണ്ടാം ഡോസ് 4,33,56,233

ആകെ 61,22,08,542

രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,988 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,18,21,428 ആയി.

ദേശീയ രോഗമുക്തി നിരക്ക് 97.60% ആയി

തുടര്‍ച്ചയായ 61-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/ കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,658 പേര്‍ക്കാണ്.

നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,44,899 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.06 % മാത്രമാണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,24,931 പരിശോധനകള്‍ നടത്തി. ആകെ 51.49 കോടിയിലേറെ (51,49,54,309)പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.   
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.10 ശതമാനമാണ്. കഴിഞ്ഞ 63 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.45 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 32-ാം ദിവസവും 3 ശതമാനത്തില്‍ താഴെ തുടരുന്നു. കഴിഞ്ഞ 81 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.

***



(Release ID: 1749483) Visitor Counter : 165