ജൽ ശക്തി മന്ത്രാലയം

100 ദിവസത്തെ സുജലം പ്രചാരണത്തിനു തുടക്കമായി

Posted On: 25 AUG 2021 4:20PM by PIB Thiruvananthpuram

 

 
 
ന്യൂഡൽഹി: ആഗസ്റ്റ് ,25 ,2021 .
 
ആസാദി കാ അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി ജലശക്തി മന്ത്രാലയം 100 ദിവസം നീളുന്ന പ്രചാരണം പരിപാടിയായ, 'സുജല'ത്തിനു തുടക്കംകുറിച്ചു.
 
ഒരു ദശലക്ഷം സോക് പിറ്റുകളുടെ നിർമ്മാണം, മറ്റ് മലിനജല സംസ്കരണ മാർഗങ്ങൾ സജ്ജമാക്കൽ  എന്നിവയിലൂടെ ഗ്രാമീണ തലത്തിൽ മലിന ജല സംസ്കരണം ഉറപ്പാക്കിക്കൊണ്ട് കൂടുതൽ വെളിയിട വിസർജ്ജനമുക്ത (ODF plus) ഗ്രാമങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതിിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ജലസ്രോതസ്സുകളുടെ സുസ്ഥിരമായ പാലനത്തിന് പ്രചാരണം സഹായകമാകും.
 
രാജ്യത്തുടനീളമുള്ള ഗ്രാമങ്ങൾക്ക് കൂടുതൽ വേഗത്തിലും, വളരെ കുറഞ്ഞ സമയം കൊണ്ടും ODF പ്ലസ്  പദവി കൈവരിക്കാൻ പ്രചാരണത്തിന്റെ  ഭാഗമായുള്ള പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തും.
 
ഇന്ന്, അതായത് 2021 ഓഗസ്റ്റ് 25 ന് തുടക്കം കുറിച്ച് പ്രചാരണം അടുത്ത 100 ദിവസത്തേക്ക് തുടരും.
 
പ്രചാരണത്തിന് കീഴിൽ രാജ്യത്തെ ഗ്രാമങ്ങളിൽ നടപ്പാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ താഴെ പറയുന്നു:
 
1) നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഗ്രാമസഭാ യോഗങ്ങൾ, സാമൂഹ്യ വിലയിരുത്തൽ കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കും 
 
2) വെളിയിട വിസർജ്ജന മുക്ത(ODF) സുസ്ഥിരത നിലനിർത്തുന്നതിനായി പ്രമേയം പാസാക്കുക, മലിനജല നിർമാർജ്ജനത്തിന് ആവശ്യമായ എണ്ണം സോക് പിറ്റുകൾ സ്വന്തമാക്കുക 
 
3) ഒരു നൂറുദിന പദ്ധതിക്ക് രൂപം നൽകുക 
 
4) ആവശ്യമുള്ള എണ്ണം സോക് പിറ്റുകൾ നിർമ്മിക്കുക 
 
5) IEC - കമ്മ്യൂണിറ്റി മൊബിലൈസേഷൻ പ്രവർത്തനങ്ങളിലൂടെ നിലവിലെ ശൗചാലയങ്ങളിലെ ജല ഉപഭോഗം കുറയ്ക്കാൻ (Retrofit toilets) ഉള്ള നടപടികൾ സ്വീകരിക്കുക 
 
6) ഗ്രാമങ്ങളിൽ പുതുതായി വരുന്ന എല്ലാ ഭവനങ്ങളിലും ശൗചാലയ സൗകര്യം ഉണ്ട് എന്ന് ഉറപ്പാക്കുക


(Release ID: 1749234) Visitor Counter : 223