ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കഠിനാധ്വാനത്തിലൂടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ  ഒളിമ്പ്യൻമാരിൽ നിന്ന്  പ്രചോദനം  ഉൾക്കൊള്ളാൻ  യുവാക്കളോട് ഉപരാഷ്ട്രപതിയുടെ   ആഹ്വാനം .

Posted On: 25 AUG 2021 3:11PM by PIB Thiruvananthpuram

 


ന്യൂഡൽഹി,  ആഗസ്റ്റ്  25,2021


മെഡൽ നേട്ടത്തിലൂടെ രാജ്യത്തിന് അഭിമാനം സമ്മാനിക്കുക  മാത്രമല്ല വിവിധ കായിക ഇനങ്ങളിൽ വ്യാപകമായ താൽപ്പര്യം ജനിപ്പിക്കുന്നതിലും വിജയിച്ച   ഒളിമ്പ്യൻമാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു യുവാക്കളോട് ആഹ്വാനം ചെയ്തു .

ക്ലാസ് മുറികളിലും  മൈതാനങ്ങളിലും തുല്യ സമയം ചെലവഴിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കണമെന്ന് ശിവാജി  കോളേജിന്റെ വജ്രജൂബിലി അനുസ്മരണത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെ  ഉപരാഷ്ട്രപതി പറഞ്ഞു.

കായികരംഗത്തെ പങ്കാളിത്തം ആത്മവിശ്വാസം , സംഘമനോഭാവം  എന്നിവ വർദ്ധിപ്പിക്കുമെന്നും ശാരീരിക ക്ഷമത മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ,  ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതിനെ ചെറുക്കാൻ ഇത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതോടൊപ്പം, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ ധൈര്യത്തോടെയും സമചിത്തതയോടെയും നേരിടാനുള്ള കഴിവും നമ്മുടെ അധ്യാപകർ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിദ്യാർത്ഥികൾ നേരിടുന്ന വൈകാരിക സമ്മർദ്ദത്തെക്കുറിച്ച്,പ്രത്യേകിച്ച് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 

IE/SKY


(Release ID: 1748898) Visitor Counter : 158