രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനം 2021 ആഗസ്റ്റ് 30-ന് ആരംഭിക്കും

Posted On: 25 AUG 2021 10:16AM by PIB Thiruvananthpuram



ന്യൂഡൽഹി,  ആഗസ്റ്റ്  25,2021

 
സൈനിക നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി, കസാക്കിസ്ഥാനുമായി വളർന്നുവരുന്ന തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ള, ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനത്തിന്റെ 5-ആം പതിപ്പ്, "KAZIND-21" കസാഖിസ്ഥാനിലെ ഐഷാ ബീബിയിലെ പരിശീലന കേന്ദ്രത്തിൽ 2021 ഓഗസ്റ്റ് 30 മുതൽ   സെപ്റ്റംബർ 11 വരെ നടക്കും. ഇരു സൈന്യങ്ങളും പങ്കെടുക്കുന്ന സംയുക്ത സൈനിക പരിശീലനമാണിത്.

ഇന്ത്യൻ കരസേനയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബിഹാർ റെജിമെന്റിലെ ഒരു ബറ്റാലിയനിൽ കണ്ടിൻജന്റ് കമാൻഡറുടെ നേതൃത്വത്തിലുള്ള  90 സൈനികരാണ്  ഉൾപ്പെടുന്നത്.

യുഎൻ നിർദ്ദേശമനുസരിച്ച് സംഘടിപ്പിക്കുന്ന പരിശീലനത്തിലൂടെ ഇന്ത്യയുടെയും കസാക്കിസ്ഥാന്റെയും സൈനികർക്ക് പർവ്വത, ഗ്രാമീണ സാഹചര്യങ്ങളിൽ കലാപ- ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരായ നീക്കങ്ങൾക്ക് വേണ്ട പരിശീലനം ലഭ്യമാകാൻ ഇതിലൂടെ  അവസരമൊരുങ്ങും.

ഇന്ത്യയുടെയും കസാക്കിസ്ഥാന്റെയും സായുധസേനകൾ തമ്മിലുള്ള പരസ്പര വിശ്വാസവും പരസ്പര സഹകരണവും  മെച്ചപ്പെടുത്തുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കിടുന്നതിനും സംയുക്ത പരിശീലനം വഴിയൊരുക്കും.

 
 
IE/SKY
 


(Release ID: 1748877) Visitor Counter : 280