ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയില്‍ 15000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന എം/എസ് ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നിര്‍ദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം


പശ്ചാത്തല -നിര്‍മ്മാണ മേഖലകള്‍ക്കും വിമാനത്താവള മേഖലയ്ക്കും ഈ നിക്ഷേപം വലിയ പ്രോത്സാഹനമാകും

അടുത്തിടെ പ്രഖ്യാപിച്ച ആസ്തി പണമാക്കൽ പദ്ധതിക്കും വലിയ പ്രോത്സാഹനമേകും

Posted On: 25 AUG 2021 2:08PM by PIB Thiruvananthpuram

പശ്ചാത്തലസൗകര്യത്തിനും നിര്‍മ്മാണമേഖലയിലും നിക്ഷേപം നടത്തുകയെന്ന പ്രത്യേക ഉദ്ദേശത്തോടെ രൂപീകരിച്ച എം./എസ് ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗില്‍ 15,000 കോടി രൂപയുടെ വരെ നേരിട്ടുള്ള വിദേശ നിക്ഷേപം  അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയോഗം  അംഗീകാരം നല്‍കി. ഇതില്‍ ഗതാഗത, ലോജിസ്റ്റിക്ക് മേഖലകളും ഉള്‍പ്പെടാം. അതോടൊപ്പം വിമാനത്താവളങ്ങളിലും വ്യോമയാനവുമായി ബന്ധപ്പെട്ട വ്യവസായത്തിലും സേവനത്തിലും ഡൗണ്‍സ്ട്രീം നിക്ഷേപത്തിനും (മറ്റൊരു കമ്പനിയില്‍ നിക്ഷേപിക്കുന്നതിനും  ) അനുമതി നല്‍കി.


ബാംഗ്ലൂർ  അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ ഓഹരി ആങ്കറേജിലേക്ക് കൈമാറുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. അതോടൊപ്പം കാനഡയിലെ ഏറ്റവും വലിയ  പെന്‍ഷന്‍ ഗുണഭോക്തൃ പദ്ധതികളിലൊന്നായ 'ഒമേഴ്‌സി'ന്റെ ഭരണസംവിധാനമായ ഒ.എ.സിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയായ 2 7 2 6 2 4 7  ഓണ്‍ടാറിയോ ഐ.എന്‍.എസിയുടെ എം./എസ് ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗിലുള്ള 950 കോടി രൂപയുടെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും.


പശ്ചാത്തല നിര്‍മ്മാണ മേഖലയ്ക്കും വിമാനത്താവള മേഖലയ്ക്കും ഈ നിക്ഷേപം വലിയ പ്രോത്സാഹനമായിരിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ലോകോത്തര വിമാനത്താവളങ്ങളും ഗതാഗതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയെ ഈ നിക്ഷേപം ഗണ്യമായി ദൃഢികരിക്കും. അടുത്തിടെ പ്രഖ്യാപിച്ച ആസ്തി പണമാക്കലിന് (എന്‍എംപി) ഈ നിക്ഷേപം ഗണ്യമായ ഊര്‍ജ്ജം നല്‍കും, റോഡ്, റെയില്‍വേ, വിമാനത്താവളങ്ങള്‍, സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍, ഊര്‍ജ്ജപ്രസരണ ലൈനുകള്‍, ഗ്യാസ് പൈപ്പ്‌ലൈനുകള്‍ പോലുള്ള കൈകാര്യം ചെയ്യുന്ന ആസ്തികള്‍ ഉള്‍പ്പെടെ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള പശ്ചാത്തലസൗകര്യ ആസ്തികളില്‍ നിന്ന് പാട്ടത്തിന് ഫണ്ട് സമാഹരിക്കുന്നതിന് ഇത് സഹായിക്കും. ആസ്തി പണമാക്കലില്‍ ഉള്‍പ്പെടുന്ന ചില മേഖലകളില്‍ ഡൗണ്‍സ്ട്രീം നിക്ഷേപം (ഒരു കമ്പനി മറ്റൊരു കമ്പനിയിൽ  നടത്തുന്ന നിക്ഷേപം) നടത്തുന്നതിനും എം./എസ് ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് നിര്‍ദ്ദേശിക്കുന്നു.


എം.എസ്. ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലമിറ്റഡ് ഡൗണ്‍സ്ട്രീം നിക്ഷേപം നടത്താന്‍ നിര്‍ദ്ദേശിക്കുന്നത് മൂലധന തൊഴില്‍ വര്‍ദ്ധനയുള്ള മേഖലകള്‍ ആയതിനാല്‍ ഈ നിക്ഷേപം നേരിട്ടുള്ള തൊഴില്‍ സൃഷ്ടിക്ക് നയിക്കും. നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുമ്പോള്‍ നിക്ഷേപം പരോക്ഷമായ തൊഴിലവസരങ്ങളും സൃഷ്ടിക്കും.


(Release ID: 1748872) Visitor Counter : 214