ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഷിൽഡ്, കൊവാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തവർക്ക് ഉള്ള ഡിജിറ്റൽ കോവിഡ്19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കോവിൻ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കി

Posted On: 23 AUG 2021 5:59PM by PIB Thiruvananthpuram

 

 

ന്യൂഡൽഹിആഗസ്റ്റ് 23, 2021 

 

 

2020 ഓഗസ്റ്റ് മുതൽ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്ന് കോവിഷിൽഡ് വാക്സിന്റെ 2, 3 ഘട്ട പരീക്ഷണങ്ങൾ ഐസിഎംആർ നടത്തിയിരുന്നുകൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ 2020 നവംബർ മുതൽ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡും സംഘടിപ്പിച്ചിരുന്നു. 

 

Co-WIN പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകൾ പരീക്ഷണങ്ങളിൽ പങ്കെടുത്തവരിൽ നിന്നും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. 

 

വാക്സിനുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾപഠനങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായതിനുശേഷം പഠന/പരീക്ഷണ കാലയളവിൽ വാക്സിൻ സ്വീകരിച്ച എല്ലാവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം വ്യക്തികളിൽ നിന്നും ആവശ്യമായ വാക്സിനേഷൻ വിവരങ്ങൾ ശേഖരിക്കാനുള്ള അംഗീകൃത ഏജൻസിയായി ആരോഗ്യമന്ത്രാലയം ചുമതലപ്പെടുത്തിയത് ഐസിഎംആർ-നെയാണ്ഇത്തരത്തിൽ 11,349 പേരുടെ വിവരങ്ങളാണ് ICMR, മന്ത്രാലയത്തിന് കൈമാറിയത്. കോവിഷിൽഡ്കൊവാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുത്ത വ്യക്തികൾക്കുള്ള ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ Co-WIN പ്ലാറ്റ്ഫോമിലൂടെ നിലവിൽ വിതരണം ചെയ്യുന്നുണ്ട്. 

 

പരീക്ഷണങ്ങളിൽ പങ്കെടുത്തവർക്ക് Co-WIN പോർട്ടൽആരോഗ്യ സേതുഡിജിലോക്കർ, UMANG ആപ്ലിക്കേഷൻ എന്നിവ വഴിയായി തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

 
 
 
 
 
 

(Release ID: 1748789) Visitor Counter : 310