ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 59 കോടി പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 61 ലക്ഷത്തിലേറെ ഡോസ്

രോഗമുക്തി നിരക്ക് നിലവിൽ 97.67%

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,593 പേർക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,22,327) ആകെ രോഗബാധിതരുടെ 0.99% മാത്രം

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.1%) തുടർച്ചയായ 30-ാം ദിവസവും 3 ശതമാനത്തിൽ താഴെ

Posted On: 25 AUG 2021 9:46AM by PIB Thiruvananthpuram

രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം ഇന്നലെ 59 കോടി എന്ന നാഴികക്കല്ലു പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 61,90,930 ​ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 65,52,748 സെഷനുകളിലൂടെ ആകെ 59.55 ​കോടിയിലേറെ (59,55,04,593) ഡോസ് വാക്സിൻ നൽകി.

ഇന്നു രാവിലെ 8 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,54,325
രണ്ടാം ഡോസ് 82,50,871

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,09,553
രണ്ടാം ഡോസ് 1,27,11,166

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 22,37,85,210
രണ്ടാം ഡോസ് 2,11,94,373

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 12,43,11,158
രണ്ടാം ഡോസ് 4,99,65,293

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 8,40,42,537
രണ്ടാം ഡോസ് 4,25,80,107

ആകെ 59,55,04,593


രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,169 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,17,54,281 ആയി.

ദേശീയ രോഗമുക്തി നിരക്ക് 97.67% ആയി

തുടർച്ചയായ 59-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,593 പേർക്കാണ്.


നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,22,327 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.99% മാത്രമാണ്.
 
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,92,755 പരിശോധനകൾ നടത്തി. ആകെ 51.11 കോടിയിലേറെ (51,11,84,547) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.92 ശതമാനമാണ്. കഴിഞ്ഞ 61 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.1 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 30-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. കഴിഞ്ഞ 79 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.



(Release ID: 1748779) Visitor Counter : 157