പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ശ്രീ നാരായണ ഗുരുവിന് ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു

Posted On: 23 AUG 2021 3:03PM by PIB Thiruvananthpuram

ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ നമിക്കുന്നു. അദ്ദേഹത്തിന്റെ അനുശാസനങ്ങൾ  ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. വിദ്യാഭ്യാസം , സാമൂഹിക പരിഷ്കരണം, സമത്വം എന്നിവയിൽ അദ്ദേഹം നൽകിയ ഊന്നൽ  നമ്മെ  പ്രചോദിപ്പിക്കുന്നു. സാമൂഹിക മാറ്റത്തിനായി സ്ത്രീശാക്തീകരണത്തിനും  യുവശക്തി ഉപയോഗപ്പെടുത്തുന്നതിനും അദ്ദേഹം അത്യധികം  പ്രാധാന്യം നൽകി.(Release ID: 1748247) Visitor Counter : 226