നിതി ആയോഗ്‌
azadi ka amrit mahotsav

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ നാളെ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ ഉദ്ഘാടനം ചെയ്യും  

Posted On: 22 AUG 2021 12:11PM by PIB Thiruvananthpuram

 

ന്യൂ ഡൽഹിആഗസ്റ്റ് 22, 2021

 

കേന്ദ്ര ധന-വാണിജ്യ കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ നാളെ ന്യൂ ഡൽഹിയിൽ ദേശീയ ധനസമ്പാദന പൈപ്പ്ലൈന് (നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ - NMP) തുടക്കം കുറിക്കും.

 

കേന്ദ്ര ഗവൺമെന്റിന്റെ ബ്രൗൺഫീൽഡ് അടിസ്ഥാനസൗകര്യ ആസ്തി വികസനമാണ് നാല് വർഷത്തെ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയിൽ ഉൾക്കൊള്ളുന്നത്നിക്ഷേപകർക്ക് അവസരം നൽകുന്നതിനു പുറമേകേന്ദ്ര ഗവൺമെന്റിന്റെ വരുമാന സമ്പാദന സംരംഭത്തിന്റെ ഒരു ഇടക്കാല കർമ പദ്ധതി കൂടിയാണിത്.

 

2021-22 കേന്ദ്രബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നൂതനമായ ധനസമാഹരണ മാർഗമായിആസ്തി ധനസമ്പാദനത്തിന് വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്കൂടാതെ നിരവധി പ്രധാന പ്രഖ്യാപനങ്ങളും ഉൾപ്പെടുത്തിയിരുന്നു.

 

നിതി ആയോഗിന്റെ വൈസ് ചെയർമാൻ ഡോരാജീവ് കുമാർസി..ശ്രീ അമിതാഭ് കാന്ത്നിർദിഷ്ട ധനസമ്പാദന പ്രവർത്തന പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ എന്നിവരുൾപ്പെടുന്ന ചടങ്ങിൽ, നാഷണൽ മോണിടൈസേഷൻ പൈപ്പ്ലൈൻ ബുക്ക് പ്രകാശനം ചെയ്യും.

   
   

(Release ID: 1748174) Visitor Counter : 261