ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 57.22 കോടി പിന്നിട്ടു

Posted On: 20 AUG 2021 9:59AM by PIB Thiruvananthpuram

 

 
 
 
ന്യൂഡൽഹി, ആഗസ്റ്റ് 20  , 2021
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയ 54,71,282 ഡോസ് വാക്‌സിൻ ഉൾപ്പെടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 57.22 കോടി (57,22,81,488) പിന്നിട്ടു.63,56,785 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,555  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,15,61,635. ആയി.
 
ദേശീയ രോഗമുക്തി നിരക്ക്  97.54% ആയി. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
 
തുടർച്ചയായ 54 -ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
 
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,571 പേർക്കാണ്.
 
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത്  3,63,605 പേരാണ്. കഴിഞ്ഞ 150  ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.12% മാത്രമാണ്. 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.
 
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,86,271 പരിശോധനകൾ നടത്തി. ആകെ 50.26 കോടിയിലേറെ (50,26,99,702) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
 
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.93 ശതമാനമാണ്. കഴിഞ്ഞ 56  ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.94 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 25 -ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. കഴിഞ്ഞ 74  ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.
 
SKY
 


(Release ID: 1747538) Visitor Counter : 211