മന്ത്രിസഭ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് , സ്വിറ്റ്സർലൻഡിലെ ജി എ ആർ ഡി പി ഫൗണ്ടേഷൻ ഓൺ ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ, എന്നിവ തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

Posted On: 18 AUG 2021 4:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, സ്വിറ്റ്സർലൻഡിലെ   ജി എ ആർ ഡി പി  ഫൗണ്ടേഷൻ ഓൺ ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ എന്നിവ തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിനു അംഗീകാരം നൽകി .  അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക സഹകരണവും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള . ധാരണാപത്രത്തിൽ  2021മാർച്ചിലാണ്‌ ഇന്ത്യ ഒപ്പിട്ടത് .

പ്രയോജനങ്ങൾ:

പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ അന്തർ ദേശീയ ശാസ്ത്ര-സാങ്കേതിക സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ബന്ധം ഈ ധാരണാപത്രം കൂടുതൽ ശക്തിപ്പെടുത്തും.

സാമ്പത്തിക പ്രത്യാഘാതങ്ങൾ:

ഐസിഎംആർ-ജി ആർ ഡിപി സഹകരണങ്ങളിൽ സംയുക്ത ലക്ഷ്യങ്ങളുടെ വിജയം ഉറപ്പുവരുത്തുന്നതിനായി ഇരു കക്ഷികളുടെയും സാമ്പത്തിക  സംഭാവനകൾക്കായിയുള്ള  തന്ത്രവും രീതികളും സ്ഥാപിക്കും. മറ്റ് കക്ഷിക്ക്‌  അല്ലെങ്കിൽ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന മൂന്നാം കക്ഷികൾക്ക് നേരിട്ട് ധനസഹായം നൽകാം. എല്ലാ സാമ്പത്തിക  സംഭാവനകളും പ്രത്യേക നിയമപരമായ കരാറുകൾക്ക് വിധേയമായിരിക്കും.

പശ്ചാത്തലം:

ഐ സി എം ആർ  ഇൻട്രാമുറൽ, എക്സ്ട്രാമുറൽ ഗവേഷണങ്ങളിലൂടെ രാജ്യത്ത് ബയോമെഡിക്കൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നു. പുതിയതോ മെച്ചപ്പെട്ടതോ ആയ ആൻറിബയോട്ടിക് ചികിത്സകൾ വികസിപ്പിക്കുകയും വിതരണം ചെയ്യുന്നതിലൂടെയും  ആഗോള പൊതുജനാരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത ഗവേഷണ-വികസന സംഘടനയാണ്  ജി എ ആർ ഡി പി .

****



(Release ID: 1747055) Visitor Counter : 180