മന്ത്രിസഭ
ഡബ്ല്യുടിഒയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യം, സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലോ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്), സെന്റർ ഫോർ ട്രേഡ് ആൻഡ് ഇക്കണോമിക് ഇന്റഗ്രേഷൻ (ദി ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ജനീവ) എന്നിവ തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
Posted On:
18 AUG 2021 4:19PM by PIB Thiruvananthpuram
ഡബ്ല്യുടിഒയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യം, സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലോ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്), സെന്റർ ഫോർ ട്രേഡ് ആൻഡ് ഇക്കണോമിക് ഇന്റഗ്രേഷൻ (ദി ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ജനീവ) എന്നിവ തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
വിശദാംശങ്ങൾ:
അക്കാദമിഷ്യൻമാർ, പ്രാക്ടീഷണർമാർ, നിയമജ്ഞർ, നയനിർമ്മാതാക്കൾ, ഇന്ത്യ, സ്വിറ്റ്സർലൻഡ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവർ തമ്മിലുള്ള സഹകരണം അന്താരാഷ്ട്ര വാണിജ്യ, നിക്ഷേപ നിയമങ്ങളുടെയും അനുബന്ധ വിഷയങ്ങളുടെയും ഉയർന്നുവരുന്നതും പുതിയതുമായ മേഖലകളെക്കുറിച്ച് സാങ്കേതികവും സൂക്ഷ്മവുമായ ധാരണ സൃഷ്ടിക്കാൻ സഹായിക്കും. ധാരണാപത്രം മൂന്ന് വർഷത്തേക്ക് നിലനിൽക്കും.
പ്രയോജനങ്ങൾ:
ജനീവയിലെ ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസുമായുള്ള ധാരണാപത്രം സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലോയിലെ ജീവനക്കാർക്ക് അന്താരാഷ്ട്ര വ്യാപാര, നിക്ഷേപ നിയമ മേഖലയിൽ വിലപ്പെട്ട അക്കാദമിക്, ഗവേഷണ അവസരങ്ങൾ നൽകും. കൂടാതെ, അന്താരാഷ്ട്ര വ്യാപാരത്തിന്റെ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് ഡിഒസി ഉദ്യോഗസ്ഥർ, സിടിഐഎൽ ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരുടെ ധാരണ വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര വാണിജ്യ, നിക്ഷേപ നിയമങ്ങളിൽ ഇന്ത്യയുടെ സ്ഥാനങ്ങൾക്കുള്ള പിന്തുണ കെട്ടിപ്പടുക്കുന്നതിനും , കീഴിൽ ശേഷി വർദ്ധിപ്പിക്കൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ധാരണാപത്രത്തിൽ വ്യവസ്ഥയുണ്ട്.
*****
(Release ID: 1747024)
Visitor Counter : 229
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada