രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നാല്  രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ  രാഷ്ട്രപതിക്ക്  യോഗ്യതാ പത്രങ്ങൾ വീഡിയോ കോൺഫറൻസിലൂടെ സമർപ്പിച്ചു

Posted On: 18 AUG 2021 3:45PM by PIB Thiruvananthpuram


ന്യൂഡൽഹി , ആഗസ്റ്റ് 18,2021


 രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്  നാല്  രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗ്യതാ പത്രങ്ങൾ ഇന്ന് (2021 ഓഗസ്റ്റ് 18) ഒരു  വെർച്യുൽ ചടങ്ങിലൂടെ   സ്വീകരിച്ചു. ഹോളി സീ, ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് നൈജീരിയ, റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നിവിടങ്ങളിലെ സ്ഥാനപതികൾ ആണ്  രാഷ്ട്രപതിക്ക് തങ്ങളുടെ യോഗ്യത പത്രങ്ങൾ സമർപ്പിച്ചത്.  

യോഗ്യത പത്രങ്ങൾ സമർപ്പിച്ചത് ഇവരാണ് :


1. ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി, ഹോളി സീയിലെ സ്ഥാനപതി
 
2. അഹമ്മദ് സുലെ, ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് നൈജീരിയയുടെ ഹൈ കമ്മീഷണർ

3. കതറീന വീസർ,ഓസ്ട്രിയ റിപ്പബ്ലിക്കിന്റെ നയതന്ത്രപ്രതിനിധി

4. ചാങ് ജെയ്-ബോക്ക്, റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ നയതന്ത്രപ്രതിനിധി

ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, ഇന്ത്യയിലേക്ക് പുതുതായി നിയമിതരായ നയതന്ത്ര പ്രതിനിധികളെ അഭിന്ദിക്കുകയും   ആശംസകൾ അറിയിക്കുകയും ചെയ്തു.ഈ നാല് രാജ്യങ്ങളുമായും ഇന്ത്യ അടുത്ത ബന്ധം ആസ്വദിക്കുകയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പൊതുവായ കാഴ്ചപ്പാട് പങ്കിടുകയും ചെയ്യുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

ഐക്യരാഷ്ട്രസഭയിലും മറ്റ് ബഹുരാഷ്ട്ര വേദികളിലും ഇന്ത്യയുടെ ഇടപെടൽ പരസ്പര പ്രയോജനകരമായ പങ്കാളിത്തത്തിന് കാരണമായതായി രാഷ്ട്രപതി കോവിന്ദ് കൂട്ടിച്ചേർത്തു.വികസ്വര രാജ്യങ്ങളുടെയും   പ്രാതിനിധ്യം കുറഞ്ഞ രാജ്യങ്ങളുടെയും   താൽപ്പര്യങ്ങളും കണക്കിലെടുത്ത് നീതിപൂർവകമായ ഒരു ആഗോള ക്രമത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു .


  നയതന്ത്ര പ്രതിനിധികളും /ഹൈക്കമ്മീഷണർമാരും   ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് അവരുടെ നേതൃത്വത്തിന് വേണ്ടി ആശംസകൾ അറിയിക്കുകയും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അവരുടെ നേതാക്കളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

 
IE/SKY

(Release ID: 1746989) Visitor Counter : 179