പരിസ്ഥിതി, വനം മന്ത്രാലയം
ഗ്ലാസ്ഗോയിൽ നവംബറിൽ നടക്കുന്ന COP26 വിജയകരമായി പൂർത്തിയാക്കാൻ ബ്രിട്ടന് ഇന്ത്യയുടെ പരിപൂർണ്ണ പിന്തുണ.
Posted On:
18 AUG 2021 1:04PM by PIB Thiruvananthpuram
ന്യൂഡൽഹി , ആഗസ്റ്റ് 18,2021
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ഉദ്യമത്തോടും (United Nations Framework Convention on Climate Change-UNFCCC) പാരീസ് ഉടമ്പടിയോടും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, COP26 ന്റെ വിജയകരവും സന്തുലിതവുമായ പരിണതഫലത്തിനായി ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ്മ ന്ത്രി, ശ്രീ ഭൂപേന്ദർ യാദവ്. ഈ വർഷം നവംബറിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന COP26 ന്റെ സംഘാടനത്തിനായി ബ്രിട്ടന് ഇന്ത്യ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനം, COP26 , ഇന്ത്യ-യുകെ 2030 റോഡ്മാപ്പ്, മറ്റ് അനുബന്ധ വിഷയങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട്, COP26 നിയുക്ത പ്രസിഡന്റ് ശ്രീ അലോക് ശർമ്മയുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഇന്ന് ന്യൂ ഡൽഹിയിൽ വിശദമായ ചർച്ച നടത്തി.
"കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദേശീയമായി നിർണയിക്കപ്പെടേണ്ടതാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു. UNFCCC-യിലും പാരിസ് ഉടമ്പടിയിലും വികസ്വര രാജ്യങ്ങൾക്ക് നൽകിയിട്ടുള്ള പ്രവർത്തന സ്വാതന്ത്ര്യവും സ്വയം നിർണ്ണയാവകാശവും ആയിരിക്കണം തീരുമാനങ്ങളുടെ കാതലെന്ന് ശക്തമായി വാദിക്കുന്നു" കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനിടെ കാലാവസ്ഥാ നീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാക്കുകൾ ആവർത്തിച്ചു കൊണ്ട് ശ്രീ യാദവ് വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നോട്ടുവച്ച ആഗോള സംരംഭങ്ങളെക്കുറിച്ചും പരിസ്ഥിതി മന്ത്രി പരാമർശിച്ചു. ലീഡർഷിപ്പ് ഗ്രൂപ്പ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷൻ (LeadIT), കൊളിഷൻ ഓൺ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ (CDRI), ഇന്റർനാഷണൽ സോളാർ അലയൻസ് (ISA) എന്നിവയാണ് ആ സംരംഭങ്ങൾ.
COP26 നിയുക്ത പ്രസിഡന്റ്, യുകെ, അലോക് ശർമ്മ COP26 സംരംഭങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ തേടുകയും ഗ്ലാസ്‌ഗോയിലെ വിജയകരമായ സംഘാടനത്തിന് ഇന്ത്യയുടെ നേതൃപരമായ പങ്ക് അംഗീകരിക്കുകയും ചെയ്തു. ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന COP26 ൽ ചർച്ച ചെയ്യപ്പെടേണ്ട പ്രധാന കാലാവസ്ഥാ അജണ്ടകളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി.
IE/SKY
(Release ID: 1746988)
Visitor Counter : 237