സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
സാമൂഹിക നീതി-ശാക്തീകരണ മന്ത്രി 'ഓപ്പറേഷൻ ബ്ലൂ ഫ്രീഡം-ലാൻഡ് വേൾഡ് റെക്കോർഡ് അറ്റ് സിയാച്ചിൻ ഗ്ലേസിയർ' പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്യും
प्रविष्टि तिथि:
13 AUG 2021 1:43PM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 13, 2021
ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയിലെത്തുന്ന ഏറ്റവും വലിയ അംഗപരിമിതരുടെ ടീമെന്ന ഒരു പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ രാജ്യമെമ്പാടുമുള്ള ഒരു സംഘം സിയാച്ചിൻ ഗ്ലേസിയർ വരെ പര്യവേഷണം നടത്തും.
ഈ തിരഞ്ഞെടുത്ത ടീമിന് സായുധ സേനയിലെ വിമുക്തഭടന്മാരുടെ സംഘമായ 'ടീം ക്ലൊ' ('Team CLAW) പരിശീലനം നൽകുന്നു. പുതിയ റെക്കോർഡ് സൃഷ്ടിക്കുന്നതിനായി കുമാർ പോസ്റ്റ് (സിയാച്ചിൻ ഗ്ലേസിയർ) വരെ അവർ പര്യവേഷണം നടത്തും.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ക്യാബിനറ്റ് മന്ത്രി ഡോ. വീരേന്ദ്ര കുമാർ ന്യൂ ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നിന്ന് സംഘം സഞ്ചരിക്കുന്ന വാഹനവ്യൂഹം ഫ്ലാഗ് ഓഫ് ചെയ്യും.
ഓപ്പറേഷൻ ബ്ലൂ ഫ്രീഡത്തിന്റെ വിജയം, അംഗപരിമിതരെ ശാക്തീകരിക്കുന്നതിൽ ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുകയും മറ്റ് രാജ്യങ്ങൾക്ക് അനുകരിക്കാൻ ഒരു മാതൃക സ്ഥാപിക്കുകയും ചെയ്യും.
RRTN/SKY
(रिलीज़ आईडी: 1745496)
आगंतुक पटल : 323