രാജ്യരക്ഷാ മന്ത്രാലയം

130 -ാമത്   ഡ്യൂറാണ്ട്  കപ്പ് എഡിഷൻ- 2021   സെപ്റ്റംബർ  05 മുതൽ ഒക്ടോബർ 03  വരെ  കൊൽക്കത്തയിൽ നടക്കും.

Posted On: 12 AUG 2021 10:07AM by PIB Thiruvananthpuram



ന്യൂ ഡൽഹി : 12 ഓഗസ്റ് ,2021

കോവിഡ് -19 മഹാമാരി  സൃഷ്ടിച്ച   ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷംഏഷ്യയിലേയും ,ലോകത്തിലേയും   ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറാൻഡ് കപ്പ്  തിരിച്ചുവരവിനൊരുങ്ങുന്നു.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF), IFA (പശ്ചിമ ബംഗാൾ), പശ്ചിമ ബംഗാൾ സർക്കാർ എന്നിവയുടെ ചലനാത്മകമായ  പിന്തുണയോടെ, ഡ്യുറാൻഡ് കപ്പിന്റെ 130 -ാമത് പതിപ്പ് ഒരു സുപ്രധാന സംഭവമായി മാറും എന്നാണ് പ്രതിക്ഷ .

 പശ്ചിമബംഗാൾ തലസ്ഥാനം നാല് ആഴ്ച നീളുന്ന ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും.കൊൽക്കത്തയിലും പരിസരത്തും വിവിധ വേദികളിലായി  നടക്കുന്ന മത്സരങ്ങൾ  2021 സെപ്റ്റംബർ 05 മുതൽ 03 ഒക്ടോബർ വരെ നടത്താനാണ്  തീരുമാനിച്ചിട്ടുള്ളത് .  സേനകളിൽ നിന്നുള്ള നാല് ടീമുകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 16 ടീമുകൾ മത്സരത്തിൽ  പങ്കെടുക്കും.
IE 

 


(Release ID: 1745137) Visitor Counter : 260