പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് പ്രധാന മന്ത്രി നടത്തിയ പ്രസംഗം

Posted On: 15 JUL 2021 11:44AM by PIB Thiruvananthpuram

നമസ്‌കാരം
ലോക യുവജന നൈപുണ്യദിനത്തില്‍ എന്റെ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദ്യമായ ആശംസകള്‍.കൊറോണ മഹാമാരിക്കിടയില്‍ ഇതു രണ്ടാം തവണയാണ് നാം ഈ ദിനം ആഘോഷിക്കുന്നത്. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ലോക യുവജന നൈപുണ്യദിനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിരിക്കുന്നു. മറ്റൊരു സുപ്രധാന കാര്യം ഈ സമയത്താണ് നാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷികം ആഘോഷിക്കുന്നതും.  21-ാം നൂറ്റാണ്ടില്‍ ജനിച്ച ഇന്നത്തെ യുവജനങ്ങളാണ് ഇന്ത്യയുടെ വികസന യാത്രയെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികത്തോളം മുന്നോട്ട് നയിക്കാന്‍ പോകുന്നത്. അതുകൊണ്ടാണ് ഈ പുതിയ തലമുറയുടെ നൈപുണ്യ വികസനം ഒരു ദേശീയ ആവശ്യമായിരിക്കുന്നത്. സ്വാശ്രയ ഇന്ത്യയുടെ അടിസ്ഥാന ശിലായാണ് അത്. കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി നാം രൂപീകരിച്ച പുതിയ സ്ഥാപനങ്ങളുടെ സര്‍വ ശക്തിയും സംഭരിച്ച് നമുക്ക് സ്‌കില്‍ ഇന്ത്യ മിഷന്റെ പ്രവര്‍ത്തനം വീണ്ടും ഊര്‍ജ്ജിതമാക്കണം.
സുഹൃത്തുക്കളെ,
ഒരു സമൂഹം നൈപുണ്യത്തിന് പ്രാധാന്യം കല്പിക്കുമ്പോള്‍, അവിടെ നൈപുണ്യ അഭിവൃദ്ധി മാത്രമല്ല ആ സമൂഹത്തിന്റെ പുരോഗതി കൂടിയാണ് സംഭവിക്കുന്നത്. ലോകത്തിന് ഇത് നന്നായി അറിയാം. എന്നാല്‍ ഇതിനും രണ്ടു പടി മുന്നിലാണ് ഇന്ത്യ ചിന്തിക്കുന്നത്. മുഴുവന്‍ സമൂഹത്തിന്റെയും ഉല്ലാസ ഹോതുവാക്കി മാറ്റി കൊണ്ട് ഇത് ആഘോഷിക്കുമ്പോള്‍ നമ്മുടെ പൂര്‍വികര്‍ നൈപുണ്യത്തിന് അനന്തമായ പ്രാധാന്യം നല്‍കുകയായിരുന്നു. നിങ്ങള്‍ നോക്കൂ, നാം വിജയദശമി ദിനത്തില്‍ ആയുധ പൂജ നടത്തുന്നു.  അക്ഷയ തൃദീയയില്‍ കൃഷിക്കാര്‍ വിളകളെയും കാര്‍ഷികോപകരണങ്ങളെയും പൂജിക്കുന്നു.  നമ്മുടെ രാജ്യത്തെ കരകൗശല വിദഗ്ധ തൊഴിലുമായി ബന്ധപ്പെട്ട എല്ലാവരുടെയും പ്രധാന ഉത്സവം വിശ്വകര്‍മ്മ പൂജയാണ്. വേദങ്ങള്‍ ഇങ്ങനെ പഠിപ്പിക്കുന്നു :

विवाहदिषु यज्ञषु, गृह आराम विधायके।

सर्व कर्मसु सम्पूज्यो, विश्वकर्मा इति श्रुतम्॥

വിവാഹാദിഷു കര്‍മ്മാഷു ഗൃഹാരംഭം വിധായകെ
സര്‍വ കര്‍മസൃ സംപൂജ്യേ വിശ്വകര്‍മ്മ ഇതി സൃതം

അതായത്, വിവാഹമാകട്ടെ, ഗൃഹപ്രവേശമാകട്ടെ,സാമൂഹിക സേവനമോ യാഗമോ ആകട്ടെ വിശ്വകര്‍മ പൂജയാണ് സര്‍വപ്രധാനം. വിശ്വ കര്‍മ്മാവിനെ ആരാധിക്കുക എന്നാല്‍ സാമൂഹിക ജീവിതത്തില്‍ വിവിധ തരത്തിലുള്ള സര്‍ഗ്ഗാത്മക പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന  സമൂഹത്തിലെ  സകല  വിശ്വകര്‍മ്മരെയും ആദരിക്കുക എന്നതാണ്.  നൈപുണ്യത്തോടുള്ള ആദരവിന്റെ അടയാളം കൂടിയാണ് ഇത്.  മരത്തച്ചന്മാര്‍, ഇരുമ്പു പണിക്കാര്‍, ശുദ്ധീകരണ തൊഴിലാളികള്‍, തോട്ടങ്ങള്‍ മനോഹരമാക്കുന്ന ഉദ്യാന പാലകര്‍, മണ്‍പാത്രങ്ങള്‍ മെനയുന്ന കുംഭാരന്മാര്‍, കൈത്തറികളില്‍ വസ്ത്രങ്ങള്‍ നെയ്യുന്നവര്‍ ഇങ്ങനെ നാം സവിശേമായി ആദരിക്കേണ്ട എത്രയോ അധികം ആളുകള്‍.
മഹാഭാരതത്തില്‍ പറയുന്നുണ്ട് :

विश्वकर्मा नमस्तेस्तु, विश्वात्मा विश्व संभवः॥

വിശ്വകര്‍മ്മ നമസ്‌തേസ്തു, വിശ്വാത്മ വിശ്വ സംഭവ


അതായത് ലോകത്തിനു തന്നെ കാരണഭൂതനായ വിശ്വകര്‍മ്മാവിനു പ്രണാമം. അദ്ദേഹത്തേ വിശ്വകര്‍മ്മാവ് എന്നു വിളിക്കുന്നത് അവിടുത്തെ പ്രവൃത്തി കൂടാതെ, പ്രത്യേക കഴിവു കൂടാതെ സമൂഹത്തിന്റെ നിലനില്‍പ്പു തന്നെ അസാധ്യം. നിര്‍ഭാഗ്യവശാല്‍ സുദീര്‍ഘമായ കൊളോണിയല്‍ വാഴ്ച്ചക്കാലത്ത്  നമ്മുടെ സാമൂഹ്യ വ്യവസ്ഥയിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും നൈപുണ്യ വികസനം ക്രമേണ ക്ഷയിച്ചു പോയി.
സുഹൃത്തുക്കളെ,
നാം എന്തു ചെയ്യണം എന്ന അറിവാണ് വിദ്യാഭ്യാസം ലഭ്യമാക്കുന്നതെങ്കില്‍  നൈപുണ്യം പഠിപ്പിക്കുന്നത് ആ ജോലി എങ്ങിനെ പ്രായോഗികമായി ചെയ്യാം എന്നത്രെ.  രാജ്യത്ത് ആരംഭിച്ചിരിക്കുന്ന നൈപുണ്യ വികസന പ്രചാരണം ഈ യാഥാര്‍ത്ഥ്യത്തെ അല്ലെങ്കില്‍ ആവശ്യത്തെ നടപടികളുമായി ബന്ധിപ്പിക്കുകയാണ്. പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ ഇതുവരരൊജ്യത്തെ 1.25 കോടിയിലധികം യുവാക്കള്‍ക്ക് പരിശീലനം ലഭ്യമാക്കി കഴിഞ്ഞു എന്നു പറയാന്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
ഒരു സംഭവം കൂടി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നൈപുണ്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുറെ ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ അവരോടു പറഞ്ഞു, നിങ്ങള്‍ ഈ ദിശയില്‍ കഠിനമായി അധ്വാനിക്കുകയാണല്ലോ. എങ്കില്‍ പിന്നെ  ദൈനം ദിന ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന അത്തരം കഴിവുകളുടെ ഒരു ലിസ്റ്റ് തയാറാക്കി കൂടേ.  അവര്‍ ഝടുതിയില്‍ ഒരു പട്ടിക ഉണ്ടാക്കി. അനുദിന ജീവിതത്തില്‍ നമുക്ക് ആവശ്യമുള്ള 900 ല്‍ അധികം കഴിവുകള്‍ അതിലുണ്ടായിരുന്നു എന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടു പോകും. അപ്പോള്‍,  എത്ര നിര്‍ണായകമാണ് നൈപുണ്യ വികസനം എന്ന് ചിന്തിച്ചു നോക്കൂ. ഇന്ന് ജോലി കിട്ടുന്നതോടെ പഠനം അവസാനിക്കുന്നില്ല എന്നതാണ് പ്രധാനം. ഇന്നത്തെ ലോകത്തില്‍ നൈപുണ്യത്തിന് വലിയ ആവശ്യമാണ് ഉള്ളത്. ഇന്ന് സാമര്‍ത്ഥ്യമുള്ളവന്‍ പുരോഗതി നേടും. ഇത് വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, രാജ്യങ്ങളുടെ കാര്യത്തിലും ശരിയാണ്. ഇന്ത്യയെ സഹായിക്കുന്നതിന് മികച്ചതും സമര്‍ത്ഥവുമായ മനുഷ്യശേഷി പരിഹാരങ്ങള്‍ ലോകത്തിനു നല്‍കുക. ഈ വസ്തുതയായിരിക്കണം  നമ്മുടെ യുവാക്കളുടെ നൈപുണ്യ തന്ത്രത്തിന്റെ സത്ത. ഇതിനായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഗോള നൈപുണ്യ വിടവ് അടയാളപ്പെടുത്തല്‍ പ്രകീര്‍ത്തിക്കപ്പെടേണ്ട നടപടിയാണ്. അതിനാല്‍ നമ്മുടെ യുവാക്കളുടെ നൈപുണ്യ പരിശീലനദൗത്യം, പുനര്‍ നൈപുണ്യ പരിശീലനം നൈപുണ്യ വര്‍ധന എല്ലാം മുടക്കം വരാതെ മുന്നോട്ടു പോകണം.
സാങ്കേതിക വിദ്യ അതിവേഗത്തില്‍ മാറുന്നതിനാല്‍ വരുന്ന മൂന്നു നാലു വര്‍ഷങ്ങള്ഡക്കുള്ളില്‍ അനേകം ആളുകള്‍ക്ക് പുനര്‍ നൈപുണ്യ വികസനം ആവശ്യമായി വരും എന്നാണ് ഇന്ന് വിദഗ്ധര്‍ പ്രവചിക്കുന്നത്. അതിനായി നമുക്ക് രാജ്യത്തെ ഒരുക്കേണ്ടതുണ്ട്. കൊറോണ കാലഘട്ടത്തില്‍ തന്നെ നൈപുണ്യത്തിന്റെയും  നിപുണരായ തൊഴില്‍ സേനയുടെയും  പ്രാധാന്യം നാം അടുത്തു നിന്നു കണ്ടു.  കൊറോണായ്ക്ക് എതിരെ അതി ശക്തവും ഫലപ്രദവുമായ പോരാട്ടം നടത്താന്‍ രാജ്യത്തിനു കഴിഞ്ഞു, അതില്‍ നമ്മുടെ സമര്‍ത്ഥരായ തൊഴില്‍ സേനയുടെ സംഭാവന മഹത്തരമാണ്.
സുഹൃത്തുക്കളെ,
ദുര്‍ബല വിഭാഗങ്ങളുടെയും യുവാക്കളുടെയും നൈപുണ്യ പരിശീലനത്തിന് ബാബാസാഹിബ് അംബേദ്ക്കര്‍ വലിയ ഊന്നല്‍ നല്‍കിയിരുന്നു. ഇന്ന്്് സ്‌കില്‍ഡ് ഇന്ത്യയിലൂടെ ബാബാസാഹിബിന്റെ കാല്‍പനികമായ ആ സ്വപ്‌നത്തെ സാക്ഷാത്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും രാജ്യം  നടത്തുന്നു. ഗോത്ര സമൂഹത്തിനായി ഗോയിംങ് ഓണ്‍ലൈന്‍ ആസ് ലീഡേഴ് ( ഗോള്‍) എന്ന പദ്ധതി രാജ്യത്ത് ആരംഭിച്ചിരിക്കുന്നു.  പരമ്പാരാഗത നൈപുണ്യ മേഖലകളില്‍ ഡിജിറ്റല്‍ സാക്ഷരത നേടുന്നതിനും സംരംഭകത്വം വികസിപ്പിക്കുന്നതിനും അത് കലയാകട്ടെ സംസ്‌കാരമാകട്ടെ, കരകൗശലമാകട്ടെ, നെയ്ത്താകട്ടെ ഈ പദ്ധതി ഗോത്ര സമൂഹത്തിലെ സഹോദരങ്ങളെ സഹായിക്കും. അതുപോലെ വന്‍ ധന്‍ യോജനയും പുതിയ അവസരങ്ങളുമായി ഗോത്ര സമൂഹത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി മാറുകയാണ്. വരും കാലങ്ങളില്‍ ഇത്തരം പ്രചാരണപരിപാടികളെ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്, നമ്മളെയും രാജ്യത്തെയും നൈപുണ്യ പരിശീലനത്തിലൂടെ സ്വാശ്രയമാക്കുന്നതിന് പ്രവര്‍ത്തിക്കണം. ഈ ചിന്തകളോടെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നിങ്ങള്‍ക്ക് വളരെ നന്ദി.


(Release ID: 1744662) Visitor Counter : 208