രാജ്യരക്ഷാ മന്ത്രാലയം

സ്വർണീം വിജയ് വർഷ് വിജയ ജ്വാല സെല്ലുലാർ ജയിലിൽ

Posted On: 05 AUG 2021 11:49AM by PIB Thiruvananthpuram

 



ന്യൂഡൽഹി , ആഗസ്റ്റ് 05,2021


 1971 ലെ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലുള്ള സെല്ലുലാർ ജയിലിലേക്ക് സ്വർണീം വിജയ് വർഷ് വിജയ ജ്വാല എത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് ആൻഡമാൻ & നിക്കോബാർ കമാൻഡ് (ANC) സെല്ലുലാർ ജയിലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  പരിപാടിയിൽ സംയുക്ത സേനയുടെ  ബാൻഡ് പ്രദർശനം, 1971 ലെ യുദ്ധത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം , ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവ ഉൾപ്പെടുന്നു.

കരസേനാ കംപോണന്റ്  കമാൻഡർ ബ്രിഗേഡിയർ രാജീവ് നാഗ്യാൽ മുഖ്യാതിഥിയായിരുന്നു.   വിമുക്തഭടന്മാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, പൗര പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  മാതൃരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണ് ശേഖരണത്തിനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായി സെല്ലുലാർ ജയിലിൽ നിന്ന് കരസേനാ കമാൻഡർ മണ്ണ് ശേഖരിച്ചു.

 സെല്ലുലാർ ജയിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ അഭിമാന പ്രതീകമായി നിലകൊള്ളുന്നു

 
 
IE/SKY


(Release ID: 1742788) Visitor Counter : 175