രാഷ്ട്രപതിയുടെ കാര്യാലയം

വെല്ലിങ്ടൺ  ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിന്റെ  77 -ാമത് സ്റ്റാഫ് കോഴ്സിലെ യുവ  ഉദ്യോഗസ്ഥരെ രാഷ്ട്രപതി അഭിസംബോധന ചെയ്തു  

Posted On: 04 AUG 2021 12:31PM by PIB Thiruvananthpuram

 


ന്യൂഡൽഹി , ആഗസ്റ്റ് 04,2021

 തമിഴ്നാട്ടിലെ വെല്ലിങ്ടണിലുള്ള   ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിന്റെ 77 -ാമത് സ്റ്റാഫ് കോഴ്സിലെ യുവ (വിദ്യാർത്ഥി)ഉദ്യോഗസ്ഥരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്  ഇന്ന് അഭിസംബോധന ചെയ്തു

 നമ്മുടെ മഹത്തായ രാജ്യത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന സ്ഥാപനങ്ങളാണ്  നമ്മുടെ സായുധ സേനകൾ എന്ന്  ചടങ്ങിൽ സംസാരിക്കവേ രാഷ്ട്രപതി അഭിപ്രായപ്പെട്ടു . തളരാത്ത പരിശ്രമങ്ങളിലൂടെയും വലിയ ത്യാഗങ്ങളിലൂടെയും അവർ നമ്മുടെ പൗരന്മാരുടെ ശ്രദ്ധ  നേടിയെടുത്തു


കോവിഡ് മഹാമാരിയെ പറ്റി സംസാരിക്കവേ, അതിർത്തി മേഖലകളിലും, കോവിഡ് മഹാമാരി കാലത്തും സാഹചര്യങ്ങളെ  നേരിടാൻ സായുധസേനയിലെ  പുരുഷന്മാരും വനിതകളും പ്രകടമാക്കിയ അനിതരസാധാരണമായ ദൃഢനിശ്ചയത്തെ  രാഷ്ട്രപതി അഭിനന്ദിച്ചു


 ഈ വെല്ലുവിളികളെ നേരിടാനായി  ഭൂരിഭാഗം വരുന്ന സായുധ സേനാംഗങ്ങളും മുൻനിര പോരാളികളായി പ്രവർത്തിച്ചതും രാഷ്ട്രപതി ചൂണ്ടിക്കാട്ടി



 നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളുന്ന, ഏറെ വെല്ലുവിളികളുടെ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു . ദേശീയ സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ആശയ സംഹിതകളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്


 ഭൗമ തന്ത്രപരമായും, ഭൗമ രാഷ്ട്രീയപരമായും ഉള്ള സമ്മർദങ്ങൾ അടക്കം  നിരവധി ഘടകങ്ങൾ, മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണം ആക്കിയിരിക്കുകയാണ്  


 ആയുധധാരികളായ സംഘങ്ങളുമായി സായുധസേനകൾക്ക് നടത്തേണ്ടി വരുന്ന ചെറു പോരാട്ടങ്ങൾ (Low intensity conflicts), തീവ്രവാദ വിരുദ്ധ പോരാട്ടങ്ങൾ, മറ്റ് സംഘർഷങ്ങൾ എന്നിവ വിവിധ വെല്ലുവിളികളാണ് ഉയർത്തുന്നത് എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു


 വെല്ലുവിളികളുടെ ഈ കാലത്ത് നമ്മുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനും, ദേശ സുരക്ഷ ഉറപ്പാക്കാനും ഉതകുന്ന പുതിയ വഴികളെപ്പറ്റി നാം ചിന്തിക്കേണ്ടതുണ്ട്. ഇതിന് പുതിയ രീതിയിലുള്ള നടപടികളും  ആവശ്യമാണ്.


 മേഖലയിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന സമഗ്രമായ വിവരങ്ങൾ യുവ ഉദ്യോഗസ്ഥർക്ക് കോഴ്സിന്റെ  ഭാഗമായി ലഭിക്കുമെന്ന് രാഷ്ട്രപതി  ചൂണ്ടിക്കാട്ടി


 അറിവ് കേന്ദ്രീകൃതമായ ഒരു യുദ്ധമുഖത്ത് ആണ് നാം ഇപ്പോഴുള്ളതെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു. പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന അംഗം  എന്ന നിലയിൽ, ഓരോ ഉദ്യോഗസ്ഥനും അറിവ് ആയുധം ആക്കിയ ഒരു പോരാളിയായി മാറേണ്ടത് ഉണ്ടെന്നും  രാഷ്ട്രപതി ചൂണ്ടിക്കാട്ടി 
  
 
 
IE/SKY
 
 


(Release ID: 1742358) Visitor Counter : 155