ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ മെട്രോ റെയിൽ/റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം പ്രവർത്തനക്ഷമമാണ്.

Posted On: 04 AUG 2021 2:38PM by PIB Thiruvananthpuram



ന്യൂ ഡൽഹി :04 ,ആഗസ്ത്, 2021

നഗര ഗതാഗതം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ, മെട്രോ റെയിൽ പദ്ധതികൾ ഉൾപ്പെടെയുള്ള നഗര ഗതാഗതത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾക്കു തുടക്കമിടുന്നതിനും , വികസിപ്പിക്കുന്നതിനും ധനസഹായം നൽകുന്നതിനും അതാത് സംസ്ഥാന സർക്കാരുകൾക്കാണ്    ഉത്തരവാദിത്തമുള്ളത് . നഗരങ്ങളിലോ നഗരസമുച്ചയങ്ങളിലോ ഉള്ള മെട്രോ റെയിൽ നിർദ്ദേശങ്ങൾക്കായുള്ള സാമ്പത്തിക സഹായം, നിലവിലുള്ള പോളിസി, നിർദ്ദേശത്തിന്റെ സാധ്യത, വിഭവങ്ങളുടെ ലഭ്യത എന്നിവയുടെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ ഉന്നയിക്കുമ്പോൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. നിലവിൽ, കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിൽ മെട്രോ റെയിൽ/റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പ്രവർത്തിക്കുകയോ , അതിനുള്ള പ്രവർത്തനങ്ങൾ തുടരുകയോ ചെയ്യുന്നുണ്ട് .

കേന്ദ്ര നഗരകാര്യ സഹമന്ത്രി ശ്രീ കൗശൽ കിഷോർ ഇന്ന് രാജ്യസഭയിൽ രേഖാമൂലം  അറിയിച്ചതാണീ വിവരങ്ങൾ. 

IE 



(Release ID: 1742353) Visitor Counter : 115