മന്ത്രിസഭ
പ്രത്യക അതിവേഗ കോടതികൾക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതി 2 വർഷത്തേക്ക് കൂടി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
389 പോക്‌സോ കോടതികൾ ഉൾപ്പെടെ 1023 പ്രത്യേക അതിവേഗ കോടതികൾ തുടരും
1572.86 കോടി രൂപ , കേന്ദ്ര വിഹിതവും 971.70 കോടി രൂപ , സംസ്ഥാന വിഹിതവുമായി ആകെ 601.16 കോടി രൂപയുടെ യുടെ ചെലവ്
കേന്ദ്ര വിഹിതം നിർഭയ ഫണ്ടിൽ നിന്ന്
ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് വേഗത്തിൽ നീതി ലഭിക്കുവാനും ലൈംഗിക കുറ്റവാളികൾക്കെതിരായ പ്രതിരോധ ചട്ടക്കൂട് ശക്തിപ്പെടുത്തുവാനുമുള്ള സമർപ്പിത കോടതികളാണ് പ്രത്യേക അതിവേഗ കോടതികൾ.
Posted On:
04 AUG 2021 3:58PM by PIB Thiruvananthpuram
389 പോക്സോ കോടതികൾ ഉൾപ്പെടെ 1093 പ്രത്യേക ട്രാക്ക് അതിവേഗ കോടതി (എഫ്ടി എസ് സി)കൾ കേന്ദ്രാവിഷ്കൃത പദ്ധതിയായി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗം അംഗീകാരം നൽകി. 2021 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയാണ് കാലാവധി. 1572.86 കോടിയാണ് ആകെ ചെലവ്. ഇതിൽ 971.70 കോടി രൂപ കേന്ദ്ര വിഹിതവും 601.16 കോടി രൂപ സംസ്ഥാന വിഹിതവുമായിരിക്കും. കേന്ദ്ര വിഹിതം നിർഭയ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്. 2019 ഒക്ടോടോബർ 2 നാണ് പദ്ധതി ആരംഭിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ഭദ്രതയ്ക്കും കേന്ദ്ര ഗവൺമെൻ്റ് എപ്പോഴും വലിയ പ്രാധാന്യമാണു നൽകുന്നത്. പെൺകുട്ടിയെ ശാക്തീകരിക്കുന്നതിനായി,ഗവണ്മെന്റ് ഇതിനകം തന്നെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' തുടങ്ങിയ നിരവധി പരിപാടികൾ ആരംഭിച്ചു. പന്ത്രണ്ട് വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും പതിനാറ് വയസ്സിന് താഴെയുള്ള സ്ത്രീകളെയും ബലാത്സംഗം ചെയ്ത സംഭവങ്ങൾ രാജ്യത്തിന്റെ മുഴുവൻ മനസ്സാക്ഷിയെയും ഉലച്ചു. ഇത്തരം സംഭവങ്ങളും കുറ്റവാളികളുടെ നീണ്ട വിചാരണകളും വിചാരണ വേഗത്തിലാക്കാനും ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് ഉടനടി ആശ്വാസം നൽകാനും കഴിയുന്ന ഒരു സമർപ്പിത കോടതി സംവിധാനം സൃഷ്ടിക്കേണ്ടതുണ്ടെന്നു ഗവൺമെൻ്റ് കരുതുന്നു.
കൂടുതൽ കർശനമായ നിർദ്ദേശങ്ങൾ കൊണ്ടുവരാനും അത്തരം കേസുകളുടെ വിചാരണ വേഗത്തിലാക്കാനും കേന്ദ്ര ഗവൺമെൻ്റ് "ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2018" പ്രാബല്യത്തിൽ വരുത്തുകയും ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കർശന ശിക്ഷ നൽകുന്നതിനു വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് പ്രത്യേക അതിവേഗ കോടതികൾ (എഫ് ടി എസ് സി) സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.
അതിവേഗ നീതി ഉറപ്പുവരുത്തുന്നതിനായുള്ള സമർപ്പിത കോടതികളാണ് പ്രത്യേക അതിവേഗ കോടതികൾ. സാധാരണ കോടതികളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയ്ക്ക് മികച്ച കേസ് തീർപ്പാ ക്കൽ നിരക്ക് ഉണ്ട്. കൂടാതെ വേഗത്തിലുള്ള വിചാരണ നടത്തുകയും ചെയ്യുന്നു. നിസ്സഹായരായ ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനു പുറമേ, ലൈംഗിക കുറ്റവാളികൾക്ക് എതിരായ പ്രതിരോധ ചട്ടക്കൂട് ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
നിലവിൽ 28 സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ഈ പദ്ധതിയിൽ ചേരാൻ അർഹതയുള്ള 31 സംസ്ഥാനങ്ങളിലും ഇത് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നു. വിദൂര
പ്രദേശങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന ഇരകൾക്ക് സമയബന്ധിതമായ നീതി ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗവൺമെൻ്റുകളുടെ ശ്രമങ്ങളെ ഇത് പിന്തുണയ്ക്കുന്നു. പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ഫലങ്ങൾ ഇപ്രകാരമാണ്:
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയും ഭദ്രതയും ലക്ഷ്യമിടുന്നതിനുള്ള രാഷ്ട്രത്തിന്റെ പ്രതിബദ്ധത.
ബലാത്സംഗം,പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുക.
ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് വേഗത്തിൽ നീതി ലഭ്യമാക്കുകയും ലൈംഗിക കുറ്റവാളികൾക്കെതിരായ ഒരു പ്രതിരോധമായി പ്രവർത്തിക്കുകയും ചെയ്യുക.
ഈ കേസുകൾ വേഗത്തിലാക്കുന്നത് കേസുകൾ കെട്ടിക്കിടക്കുന്നതുമൂലം നീതിന്യായ വ്യവസ്ഥയ്ക്കുക്കു സംഭവിക്കുന്ന അമിതഭാരം ലഘൂകരിക്കും.
(Release ID: 1742328)
Visitor Counter : 306
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada