ധനകാര്യ മന്ത്രാലയം
2021 ജൂലൈയിലെ ജിഎസ്ടി വരുമാനം
Posted On:
01 AUG 2021 12:24PM by PIB Thiruvananthpuram
|
ന്യൂ ഡൽഹി, ഓഗസ്റ്റ് 1, 2021
2021 ജൂലൈ മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപ ആണ്. അതിൽ കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമാണ് (ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ശേഖരിച്ച 27,900 കോടി ഉൾപ്പെടെ). സെസ് ഇനത്തിൽ 7,790 കോടി രൂപയും സമാഹരിച്ചു (സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ശേഖരിച്ച 815 കോടി ഉൾപ്പെടെ). 2021 ജൂലൈ 1 നും 2021 ജൂലൈ 31 നും ഇടയിൽ സമർപ്പിച്ച ജിഎസ്ടിആർ-3 ബി റിട്ടേണുകളിൽ നിന്ന് ലഭിച്ച ജിഎസ്ടി വരുമാനവും, അതേ കാലയളവിൽ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച സംയോജിത ജിഎസ്ടിയും സെസും ഇതിൽ ഉൾപ്പെടുന്നു.
സംയോജിത ജിഎസ്ടി-യിൽ നിന്നും, കേന്ദ്ര ജിഎസ്ടിയിലേക്ക് 28,087 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയിലേക്ക് 24,100 കോടി രൂപയും ഗവൺമെന്റ് റെഗുലർ സെറ്റിൽമെന്റ് ആയി നൽകി. 2021 ജൂലൈ മാസത്തിൽ റെഗുലർ സെറ്റിൽമെന്റിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം, കേന്ദ്ര ജിഎസ്ടി ഇനത്തിൽ 50,284 കോടി രൂപയും, സംസ്ഥാന ജിഎസ്ടി ഇനത്തിൽ 52,641 കോടി രൂപയുമാണ്.
2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 33% കൂടുതലാണ്. ഈ മാസത്തിൽ, ചരക്ക് ഇറക്കുമതി ചെയ്തതിൽ നിന്നുള്ള വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ ഇനത്തിലുള്ള വരുമാനത്തേക്കാൾ 36% കൂടുതലാണ്. സമാനമായി, ആഭ്യന്തര ഇടപാടിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) 32% കൂടുതലാണ്.
ജിഎസ്ടി ശേഖരണം, തുടർച്ചയായി എട്ട് മാസ കാലയളവിൽ 1 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തിയ ശേഷം, 2021 ജൂണിൽ ഒരു ലക്ഷം കോടി രൂപയിൽ താഴെയായി. 2021 ജൂൺ മാസത്തിലെ ജിഎസ്ടി സമാഹരണം, മുഖ്യമായും 2021 മേയ് മാസവുമായി ബന്ധപ്പെട്ടതായിരുന്നു. 2021 മേയ് മാസത്തിൽ, മിക്ക സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ് കാരണം പൂർണ്ണമായോ ഭാഗികമായോ ലോക്ക്ഡൗണിൽ ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ, 2021 ജൂലൈയിലെ ജിഎസ്ടി ശേഖരണം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു. ഇത് സമ്പദ്‌വ്യവസ്ഥ അതിവേഗം വീണ്ടെടുക്കുന്നുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു.
2020 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ സംസ്ഥാനത്തും 2021 ജൂലൈ മാസത്തിൽ ശേഖരിച്ച ജിഎസ്ടിയുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പട്ടികയിൽ കാണിക്കുന്നു:
Sr No
|
State
|
Jul-20
|
Jul-21
|
Growth
|
1
|
Jammu and Kashmir
|
298
|
432
|
45%
|
2
|
Himachal Pradesh
|
605
|
667
|
10%
|
3
|
Punjab
|
1,188
|
1,533
|
29%
|
4
|
Chandigarh
|
137
|
169
|
23%
|
5
|
Uttarakhand
|
988
|
1,106
|
12%
|
6
|
Haryana
|
3,483
|
5,330
|
53%
|
7
|
Delhi
|
2,629
|
3,815
|
45%
|
8
|
Rajasthan
|
2,797
|
3,129
|
12%
|
9
|
Uttar Pradesh
|
5,099
|
6,011
|
18%
|
10
|
Bihar
|
1,061
|
1,281
|
21%
|
11
|
Sikkim
|
186
|
197
|
6%
|
12
|
Arunachal Pradesh
|
33
|
55
|
69%
|
13
|
Nagaland
|
25
|
28
|
11%
|
14
|
Manipur
|
25
|
37
|
48%
|
15
|
Mizoram
|
16
|
21
|
31%
|
16
|
Tripura
|
48
|
65
|
36%
|
17
|
Meghalaya
|
120
|
121
|
1%
|
18
|
Assam
|
723
|
882
|
22%
|
19
|
West Bengal
|
3,010
|
3,463
|
15%
|
20
|
Jharkhand
|
1,340
|
2,056
|
54%
|
21
|
Odisha
|
2,348
|
3,615
|
54%
|
22
|
Chattisgarh
|
1,832
|
2,432
|
33%
|
23
|
Madhya Pradesh
|
2,289
|
2,657
|
16%
|
24
|
Gujarat
|
5,621
|
7,629
|
36%
|
25
|
Daman and Diu
|
77
|
0
|
-99%
|
26
|
Dadra and Nagar Haveli
|
130
|
227
|
74%
|
27
|
Maharashtra
|
12,508
|
18,899
|
51%
|
29
|
Karnataka
|
6,014
|
6,737
|
12%
|
30
|
Goa
|
257
|
303
|
18%
|
31
|
Lakshadweep
|
2
|
1
|
-42%
|
32
|
Kerala
|
1,318
|
1,675
|
27%
|
33
|
Tamil Nadu
|
4,635
|
6,302
|
36%
|
34
|
Puducherry
|
136
|
129
|
-6%
|
35
|
Andaman and Nicobar Islands
|
18
|
19
|
6%
|
36
|
Telangana
|
2,876
|
3,610
|
26%
|
37
|
Andhra Pradesh
|
2,138
|
2,730
|
28%
|
38
|
Ladakh
|
7
|
13
|
95%
|
39
|
Other Territory
|
97
|
141
|
45%
|
40
|
Center Jurisdiction
|
179
|
161
|
-10%
|
|
Grand Total
|
66,291
|
87,678
|
32%
|
[1]Does not include GST on import of goods
|
|
(Release ID: 1741377)
|