പരിസ്ഥിതി, വനം മന്ത്രാലയം
ഇന്ത്യയുടെ 14 കടുവ സംരക്ഷണ കേന്ദ്രങ്ങൾക്ക് മികച്ച കടുവ സംരക്ഷണത്തിനുള്ള ആഗോള സിഎ / ടിഎസ് അംഗീകാരം ലഭിച്ചു
Posted On:
29 JUL 2021 5:26PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 29, 2021
കടുവകളുടെ സംരക്ഷണം മുഴുവൻ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലേക്ക് നയിക്കുന്നു എന്നതിന്റെ തെളിവാണ് ' കടുവകൾ, ഇരപിടിയൻമാർ, വലിയ സസ്യഭോജികൾ എന്നിവയുടെ തൽസ്ഥിതി വിവരം-2018' (‘Status of Leopards, Co-predators & Megaherbivores-2018’) സൂചിപ്പിക്കുന്നതെന്ന് ഈ റിപ്പോർട്ട് പ്രകാശനം ചെയ്തുകൊണ്ട് ഇന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദ്ര യാദവ് പറഞ്ഞു. ആഗോള കടുവ ദിനത്തോടനുബന്ധിച്ച് ഒരു വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിലെ കടുവാ സംരക്ഷണവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സിഎ / ടിഎസ് അംഗീകാരം ലഭിച്ച കേരളത്തിലെ പറമ്പിക്കുളം ഉൾപ്പെടെ രാജ്യത്തെ 14 കടുവ സംരക്ഷണ കേന്ദ്രങ്ങളെ കുറിച്ച് പരിപാടിയിൽ എടുത്ത് പറഞ്ഞു.
കടുവകളുടെയും വനങ്ങളുടെയും സംരക്ഷണത്തിന് നൽകിയ സമഗ്ര സംഭാവനകളെ അംഗീകരിച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റി, ചില മുൻനിര വനസംരക്ഷണ പ്രവർത്തകരെ ‘ബാഗ് രക്ഷക്’ നൽകി ആദരിച്ചു.
ആഗോള കടുവ ദിനത്തോടനുബന്ധിച്ച്, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) ത്രൈമാസ വാർത്താപത്രിക ‘സ്ട്രൈപ്പ്സ്’-ന്റെ പ്രത്യേക പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു.
(Release ID: 1740677)
Visitor Counter : 298