ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്തിതുവരെ നൽകിയ ആകെ കോവിഡ്-19 വാക്‌സിനുകളുടെ എണ്ണം 45 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു
Posted On:
29 JUL 2021 10:00AM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 29,2021
രാജ്യത്തിതുവരെ നൽകിയ ആകെ കോവിഡ്-19 വാക്‌സിനുകളുടെ എണ്ണം 45 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു . ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 54,11,501 സെഷനുകളിലൂടെ ആകെ 45,07,06,257 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,92,697 ഡോസ് വാക്‌സിൻ നൽകി.
ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
രാജ്യത്താകെ ഇതുവരെ 3,07,01,612 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,465 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.38%.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,509 പേർക്കാണ്.
തുടർച്ചയായ 32 -ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്ര ത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,03,840 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.28% മാത്രമാണ്.
രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,28,795 പരിശോധനകൾ നടത്തി. ആകെ 46 കോടിയിലേറെ (46,26,29,773) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.38 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.52 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 52 -ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.
SKY
*****
(Release ID: 1740224)
Visitor Counter : 213