ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 44.61 കോടി പിന്നിട്ടു


24 മണിക്കൂറിനിടെ നൽകിയത് 40 ലക്ഷത്തിലേറെ ഡോസ് വാക്സിൻ


രോഗമുക്തി നിരക്ക് 97.39 ശതമാനം


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,654 പേർക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,99,436; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.27%


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.51%) തുടർച്ചയായി 51-ാം ദിവസവും 5 ശതമാനത്തിൽ താഴെ

Posted On: 28 JUL 2021 10:11AM by PIB Thiruvananthpuram

രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 44.61 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച്  53,73,439 സെഷനുകളിലൂടെ ആകെ 44,61,56,659 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,02,358 ഡോസ് വാക്‌സിൻ നൽകി.

ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,02,93,723
രണ്ടാം ഡോസ് 77,53,002

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,79,07,362
രണ്ടാം ഡോസ് 1,10,20,080

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 14,44,83,609
രണ്ടാം ഡോസ് 68,86,188

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 10,25,21,263
രണ്ടാം ഡോസ് 3,62,42,655

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 7,41,18,104
രണ്ടാം ഡോസ് 3,49,30,673

ആകെ 44,61,56,659

ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

രാജ്യത്താകെ ഇതുവരെ 3,06,63,147 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,678 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.39%.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,654 പേർക്കാണ്.

തുടർച്ചയായ 31-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്ര ത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,99,436 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.27% മാത്രമാണ്.
 
രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,36,857 പരിശോധനകൾ നടത്തി. ആകെ 46  കോടിയിലേറെ (46,09,00,978) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ  2.36 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.51 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 51-ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.

******


(Release ID: 1739753) Visitor Counter : 203