ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 മൂലമുള്ള എല്ലാ മരണങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ഐസിഡി-10 (ICD-10) കോഡുകൾ അടിസ്ഥാനമാക്കിയുള്ള ICMR മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യ പിന്തുടരുന്നു

Posted On: 27 JUL 2021 3:03PM by PIB Thiruvananthpuramന്യൂഡൽഹിജൂലൈ 27, 2021


ഇന്ത്യയിൽ കോവിഡ്-19 ന്റെ രണ്ട് തരംഗങ്ങളിലും കൂടി കുറഞ്ഞത് 2.7 മുതൽ 3.3 ദശലക്ഷം വരെ കോവിഡ്-19 മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കൊണ്ട് MedRxiv-ൽ അടുത്തിടെ അപ്ലോഡ് ചെയ്ത, പിയർ റിവ്യൂ നടന്നിട്ടില്ലാത്ത പഠനത്തെ അടിസ്ഥാനമാക്കി, ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഡാറ്റാബേസുകൾ ആധാരമാക്കിയാണ് വർഷത്തിൽ‌ കുറഞ്ഞത് 27% അധിക മരണനിരക്ക്ചൂണ്ടിക്കാട്ടപ്പെടുന്നത്കോവിഡ് മരണനിരക്ക് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിനേക്കാൾ 7-8 മടങ്ങ് കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട് 'നിഗമനത്തിലെത്തുകയുംചെയ്യുന്നുഅടിസ്ഥാനരഹിതമായ അത്തരം റിപ്പോർട്ടുകൾ തീർത്തും തെറ്റാണ്.

കേന്ദ്ര സർക്കാരിന്റെ കോവിഡ് ഡാറ്റാ മാനേജുമെന്റ് സമീപനം സുതാര്യമാണെന്നതും കോവിഡ്-19 അനുബന്ധ മരണങ്ങളെല്ലാം രേഖപ്പെടുത്തുന്നതിനുള്ള ശക്തമായ സംവിധാനം നിലവിലുണ്ടെന്നതും സുവ്യക്തമാണ്നിരന്തരമായി ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് നൽകിയിരിക്കുന്നത്.

ഇതിനുപുറമെനിയമപ്രകാരമുള്ള കരുത്തുറ്റ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം നിലനിൽക്കുന്നതിനാൽ രാജ്യത്തെ എല്ലാ ജനനങ്ങളും മരണങ്ങളും രജിസ്റ്റർ ചെയ്യപ്പെടുന്നു. CRS സുദീർഘമായ ഒരു പ്രക്രിയയാണ്മരണങ്ങളൊന്നും രേഖപ്പെടുത്താതെ പോകുന്നില്ലെന്ന് ഇതിലൂടെ ഉറപ്പാക്കുന്നുപ്രവർത്തനത്തിന്റെ വൈപുല്യം കാരണംസാധാരണയായി തൊട്ടടുത്ത വർഷമാണ് കൃത്യമായ കണക്കുകൾ പ്രസിദ്ധീകരിക്കാറുള്ളത്.

ഔപചാരിക ആശയവിനിമയങ്ങൾവീഡിയോ കോൺഫറൻസുകൾ എന്നിവയിലൂടെയും കേന്ദ്ര സംഘങ്ങളെ വിന്യസിക്കുന്നതിലൂടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരന്തരം പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി തന്നെ മരണങ്ങൾ രേഖപ്പെടുത്തി വരുന്നുആശുപത്രികളിൽ സമഗ്രമായ ഓഡിറ്റ് നടത്താനും ജില്ലാതീയതി തിരിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ച് രേഖപ്പെടുത്താത്ത ഏതെങ്കിലും കേസുകളോ മരണങ്ങളോ ഉണ്ടെങ്കിൽ റിപ്പോർട്ടുചെയ്യാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

മാത്രമല്ലമരണങ്ങളുടെ എണ്ണത്തിൽ പൊരുത്തക്കേടും ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാൻമരണനിരക്ക് രേഖപെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ഐസിഡി-10 കോഡുകൾ പ്രകാരം എല്ലാ മരണങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2020 മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ICMR പുറപ്പെടുവിച്ചു.

ഇന്ത്യയിലെ കരുത്തുറ്റതും നിയമപ്രകാരമുള്ളതുമായ മരണ രജിസ്ട്രേഷൻ സംവിധാനം കണക്കിലെടുക്കുമ്പോൾപകർച്ചവ്യാധി മാനേജ്മെന്റിന്റ് തത്വങ്ങൾ അനുസരിച്ച് ചില കേസുകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിൽ പോലും മരണങ്ങൾ രേഖപ്പെടുത്തപ്പെടാതിരിക്കാൻ സാധ്യതയില്ല.

കോവിഡ് മഹാമാരി പോലുള്ള തീവ്രവും നീണ്ടുനിൽക്കുന്നതുമായ ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ മരണനിരക്കിൽ ചില വ്യത്യാസങ്ങൾ എല്ലായ്പ്പോഴും കണ്ടേക്കാമെന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്മഹാമാരിക്ക് ശേഷം വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മരണത്തെക്കുറിച്ചുള്ള ഡാറ്റ ലഭ്യമാകുമ്പോൾ മാത്രമേ ഇതിനെക്കുറിച്ചുള്ള പൂർണ്ണമായ ഗവേഷണ പഠനങ്ങൾ നടത്താനാകൂ.

 

 
RRTN/SKY
 
*****


(Release ID: 1739588) Visitor Counter : 247