രാജ്യരക്ഷാ മന്ത്രാലയം

ഇന്ദ്ര - 21 അഭ്യാസം

Posted On: 27 JUL 2021 10:47AM by PIB Thiruvananthpuram

 


 

ന്യൂഡൽഹിജൂലൈ 27, 2021
 

ഇന്തോ-റഷ്യ സംയുക്ത സൈനിക അഭ്യാസത്തിന്റെ 12-ാം പതിപ്പ് 2021 ഓഗസ്റ്റ് 01 മുതൽ 13 വരെ റഷ്യയിലെ വോൾഗോഗ്രാഡിൽ നടക്കുംഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകൾക്കെതിരായി സംയുക്ത സേനഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ നടത്തും.

ഇരു രാജ്യങ്ങളിലെയും 250 ഉദ്യോഗസ്ഥർ അഭ്യാസത്തിന്റെ ഭാഗമാകുംയന്ത്രവൽകൃത കാലാൾപ്പട ബറ്റാലിയൻ ഉൾപ്പെടുന്ന ഇന്ത്യൻ സേന സംഘം സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കുന്നതിനായിഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കഠിന പരിശീലനം നടത്തിയിട്ടുണ്ട്.

ഇന്ദ്ര -21 അഭ്യാസംഇന്ത്യൻറഷ്യൻ സൈന്യങ്ങൾ തമ്മിലുള്ള ആത്മവിശ്വാസവുംപ്രവർത്തനക്ഷമതയും കൂടുതൽ ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിൽ മികച്ച രീതികൾ പങ്കിടാൻ പ്രാപ്തമാക്കുകയും ചെയ്യും.

  സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു നാഴികക്കല്ലായിരിക്കും  അഭ്യാസംഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധം ഊട്ടിയുറപ്പിക്കാൻ ഇത് സഹായിക്കും.

 
 

RRTN/SKY

 

****(Release ID: 1739489) Visitor Counter : 228