രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം

Posted On: 26 JUL 2021 3:22PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി, ജൂലൈ 26, 2021  
 
പ്രതിരോധ ഉത്പാദന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന, പ്രതിരോധ പൊതു മേഖല സ്ഥാപനങ്ങളും  (DPSUs) ഓർഡിനൻസ് ഫാക്ടറി ബോർഡും (OFB) സ്വകാര്യവൽക്കരിക്കുന്നതിന് നിലവിൽ ശുപാർശ ഇല്ല.

ഓർഡിനൻസ് ഫാക്ടറികൾക്ക് പ്രവർത്തന സ്വയംഭരണം നൽകുന്നതിനും, കാര്യക്ഷമത വർധിപ്പിക്കുന്നതിനും, കൂടുതൽ വളർച്ചയും നവീകരണവും കൈവരിക്കുന്നതിനും, സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി 2021 ജൂൺ 16 ന് നടന്ന യോഗത്തിൽ ഓർഡിനൻസ് ഫാക്ടറി ബോർഡിന്റെ  ഉൽ‌പാദന യൂണിറ്റുകളെ ഏഴ് പ്രതിരോധ പൊതു മേഖല 
 സ്ഥാപനങ്ങളായി മാറ്റാനുള്ള അനുമതി നൽകി.

കേന്ദ്ര  പ്രതിരോധ വകുപ്പ് സഹമന്ത്രി ശ്രീ അജയ് ഭട്ട് രാജ്യ സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം 
 
*****
 


(Release ID: 1739123) Visitor Counter : 156