പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആഷാഢ പൂര്‍ണിമ-ധര്‍മ്മ ചക്ര ദിന പരിപാടിയിലെ പ്രധാനമന്ത്രിയുടെ സന്ദേശം

Posted On: 24 JUL 2021 8:52AM by PIB Thiruvananthpuram

നമോ ബുദ്ധായ!
നമോ ഗുരുഭ്യോ!

ആദരണീയനായ രാഷ്ട്രപതി, മറ്റ് അതിഥികളെ, മഹതികളെ, മഹാന്മാരെ!
നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സന്തോഷകരമായ ധര്‍മ്മചക്ര ദിനവും ആഷാഢ പൂര്‍ണിമയും നേരുന്നു! ഇന്ന് നമ്മള്‍ ഗുരു പൂര്‍ണിമയും ആഘോഷിക്കുക യാണ്. ജ്ഞാനോദയം നേടിയശേഷം ബുദ്ധന്‍ ലോക ത്തിന് തന്റെ ആദ്യത്തെ ധര്‍മ്മപ്രഭാഷണം നടത്തിയ ദിവസമാണ് ഇന്ന്. അറിവുള്ളിടത്ത് പൂര്‍ണ്ണതയുണ്ടെന്ന് നമ്മുടെ രാജ്യത്ത് പറയപ്പെടാറുണ്ട്. പ്രാസംഗികന്‍ ബുദ്ധന്‍ തന്നെ ആയിരിക്കുമ്പോള്‍, ഈ തത്ത്വചിന്ത ലോകക്ഷേമത്തിന്റെ പര്യായമായി മാറുന്നത് സ്വാഭാവി കമാണ്. ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിരൂപമായ ബുദ്ധന്‍ സംസാരിക്കുമ്പോള്‍, അത് കേവലം വാക്കുകള്‍ മാത്രമല്ല അവിടെ ധര്‍മ്മത്തിന്റെ ഒരു സമ്പൂര്‍ണ്ണ ചക്രം ആരംഭിക്കുകയാണ്. അന്ന് അദ്ദേഹം അഞ്ച് ശിഷ്യന്മാര്‍ക്ക് മാത്രമാണ് ധര്‍മ്മ പ്രഭാഷണം നടത്തിയത്, എന്നാല്‍ ഇന്ന് ലോകമെ മ്പാടും ആ തത്ത്വചിന്തയുടെ അനുയായികളുണ്ട്, ബുദ്ധനില്‍ വിശ്വസിക്കുന്നവരായി  

സുഹൃത്തുക്കളെ,
ഭഗവാന്‍ ബുദ്ധന്‍ സാരാനാഥില്‍ ജീവിതത്തിന്റെ മുഴുവന്‍ സൂത്രവാക്യവും പൂര്‍ണ്ണമായ അറിവും നല്‍കി. കഷ്ടപ്പാടുകളുടെ കാരണവും അത് എങ്ങനെ ജയിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഭഗവാന്‍ ബുദ്ധന്‍ നമ്മുടെ ജീവിതത്തിന് ഉദാത്തമായ എട്ട് മാര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ എട്ട് മന്ത്രങ്ങള്‍ നല്‍കി. 'സമ്മദിത്തി' (ശരിയായ ധാരണ), 'സമ്മസങ്കല്‍പ്പ' (ശരിയായ നിശ്ചയദാര്‍ഢ്യം), സമമ്മവാച്ച (ശരിയായ സംസാരം), സമ്മകമന്ത (ശരിയായ പെരുമാറ്റം), സമ്മ അജിവ (ശരിയായ ഉപജീവനമാര്‍ഗം), സമ്മ വയാമ (ശരിയായ പരിശ്രമം) , സമ്മ സതി (ശരിയായ ശ്രദ്ധ), സമ്മ സമാധി (ശരിയായ ധ്യാന സ്വാംശീകരണം അല്ലെങ്കില്‍ ഏകീകരണം) എന്നിവയാണ് അത്. നമ്മുടെ മനസും സംസാരവും നിശ്ചയദാര്‍ഢ്യവും നമ്മുടെ പ്രവര്‍ത്തനവും പരിശ്രമവും തമ്മിലും ഐക്യമുണ്ടെങ്കില്‍ നമ്മുക്ക് നമ്മുടെ വേദനകളില്‍ നിന്ന് പുറത്തുവരാനും സന്തോഷം നേടിയെടുക്കാനും കഴിയും. നല്ല കാലങ്ങളില്‍ പൊതുക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ഇത് നമുക്ക് പ്രേരണനല്‍കുകയും പ്രയാസകരമായ വേളകളെ അഭിമുഖീകരിക്കാന്‍ ശക്തി നല്‍കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,
കൊറോണ മഹാമാരിയുടെ ഇന്നത്തെ കാലഘട്ടത്തില്‍ ഭഗവാന്‍ ബുദ്ധന്റെ പ്രസക്തി കൂടുതലാണ്. ബുദ്ധന്റെ പാത പിന്തുടര്‍ന്ന് ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളികളെ പോലും നമുക്ക് എങ്ങനെ നേരിടാമെന്ന് ഇന്ത്യ കാണിച്ചുകൊടുത്തു. ബുദ്ധന്റെ പഠിപ്പിക്കലുകള്‍ പിന്തുടര്‍ന്നുകൊണ്ട് ഇന്ന് എല്ലാ രാജ്യങ്ങളും ഐക്യദാര്‍ഢ്യത്തോടെ മുന്നേറുകയും പരസ്പരം മറ്റൊരാളിന്റെ ശക്തിയായി തീരുകയും ചെയ്യുന്നു. ഈ ദിശയില്‍, അന്താരാഷ്ട്ര ബുദ്ധമത കോണ്‍ഫെഡറേഷന്റെ '' പ്രാര്‍ത്ഥനയ്‌ക്കൊപ്പം ജാഗ്രത (കെയര്‍ വിത്ത് പ്രയര്‍) സംരംഭം വളരെ പ്രശംസനീയമാണ്

സുഹൃത്തുക്കളെ,
ധര്‍മ്മപദം പറയുന്നു;
न ही वेरेन वेरानि,

सम्मन्तीध कुदाचनम्।

अवेरेन च सम्मन्ति,

एस धम्मो सनन्ततो॥

അതായത്, ശത്രുത ശത്രുതയെ ശമിപ്പിക്കുന്നില്ല. മറിച്ച്, സ്‌നേഹത്തോടെയും വിശാല ഹൃദയത്തോടെയും ശത്രുതയെ ശാന്തമാക്കാം. ദുരന്തത്തിന്റെ കാലങ്ങളില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ ശക്തി ലോകം അനുഭവിച്ചിട്ടുണ്ട്. ബുദ്ധനെക്കുറിച്ചുള്ള ഈ അറിവ്, മാനവികതയുടെ ഈ അനുഭവം സമ്പന്നമാകു മ്പോള്‍, ലോകം വിജയത്തിന്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളില്‍ സ്പര്‍ശിക്കും.
ഈ ആഗ്രഹത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വീണ്ടും നിരവധി അഭിനന്ദനങ്ങള്‍! ആരോഗ്യത്തോടെയിരിക്കു കയും മാനവികതയെ സേവിക്കുകയും ചെയ്യുക!

നന്ദി... 

******


(Release ID: 1738521)