മന്ത്രിസഭ

തുണിത്തരങ്ങള്‍/ വസ്ത്രങ്ങള്‍, നിര്‍മ്മിച്ചവ (മെയ്ഡ് അപ്പുകള്‍) എന്നിവയുടെ കയറ്റുമതിയില്‍ സംസ്ഥാന, കേന്ദ്ര നികുതികളുടെയും ലെവികളുടെയും (ആര്‍.ഒ.എസ്.സി.ടി.എല്‍) റിബേറ്റ് തുടരുന്നതിന് ഗവണ്മെന്റിന്റെ അംഗീകാരം


നിലവിലുള്ള നിരക്കില്‍ ആര്‍.ഒ.എസ്.സി.ടി.എല്‍ 2024 മാര്‍ച്ച് 31 വരെ നീട്ടി

സുസ്ഥിരവും പ്രവചനപരമായ നയ വ്യവസ്ഥ ഉറപ്പാക്കുന്നു

ആഗോളതലത്തില്‍ മത്സരിക്കുന്ന ഇന്ത്യന്‍ തുണിത്തരങ്ങളുടെ കയറ്റുമതിക്കുള്ള പ്രോത്സാഹനം

സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും മുഖാന്തിരം കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നു

ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

Posted On: 14 JUL 2021 3:56PM by PIB Thiruvananthpuram

തുണിത്തരങ്ങളുടെ/വസ്ത്രങ്ങളുടെ (അദ്ധ്യായങ്ങള്‍-61ഉം 62) നിര്‍മ്മിച്ചവയുടെ (മെയ്ഡ് അപ്പുകള്‍) (അദ്ധ്യായം 63) കയറ്റുമതിയുമായി ബന്ധപ്പെട്ട് കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടികളും നികുതികളും മാപ്പാക്കികൊണ്ട് (ആര്‍.ഒ.ഡി.ടി.ഇ.പി) ഈ ചാപ്റ്ററുകള്‍ക്ക് വേണ്ട പദ്ധതിക്കായി കേന്ദ്ര ടെക്‌സ്‌റ്റൈയില്‍സ് മന്ത്രാലയം 2019 മാര്‍ച്ച് 8ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള നിരക്കില്‍ കേന്ദ്ര-സംസ്ഥാന നികുതികളുടെയും ലെവികളുടെയും (ആര്‍.ഒ.എസ്.സി.ടി.എല്‍) തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. 2024 മാര്‍ച്ച് 31 വരെ ഈ പദ്ധതി തുടരും.


ആര്‍.ഒ.എസ്.സി.ടി.എല്ലിന് കീഴില്‍ വരാത്ത മറ്റ് ടെക്‌സ്‌റ്റൈല്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് (അദ്ധ്യായങ്ങള്‍ -61, 62, 63 ഒഴികെ) വാണിജ്യവകുപ്പ് അന്തിമരൂപം നല്‍കുന്ന മറ്റു ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഇക്കാര്യത്തില്‍ വിജ്ഞാപനം ചെയ്യുന്ന ദിവസം മുതല്‍ ആര്‍.ഒ.ഡി.ടി.ഇ.പിക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ നേടുന്നതിന് അര്‍ഹതയുണ്ടാകും.


തുണിത്തരങ്ങള്‍/വസ്ത്രങ്ങള്‍, നിര്‍മ്മിച്ചവ (മേഡ്-അപ്പുകള്‍) എന്നിവയ്ക്ക് വേണ്ടിയുള്ള ആര്‍.ഒ.എസ്.സി.ടി.എല്ലിന്റെ തുടര്‍ച്ച മറ്റ് ഒരു സംവിധാനത്തിലൂടെയും റിബേറ്റ് നല്‍കിയിട്ടില്ലാത്ത കൂട്ടിച്ചേര്‍ത്തിട്ടുള്ള നികുതികള്‍/ലെവികള്‍ എന്നിവയില്‍ കുറവുനല്‍കികൊണ്ട് ഈ ഉല്‍പ്പന്നങ്ങളെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സുസ്ഥിരവും പ്രവചനപരവുമായ നയ വ്യവസ്ഥ ഉറപ്പാക്കുകയും ഇന്ത്യന്‍ തുണി കയറ്റുമതിക്കാര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ നേട്ടം ഉറപ്പാക്കുകയും ചെയ്യും. അതിന് പുറമെ ഇത് സ്റ്റാര്‍ട്ടപ്പുകളെയും സംരംഭകരെയും കയറ്റുമതി ചെയ്യുന്നതിനും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.


കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി റീഫണ്ട്

കയറ്റുമതിക്കാര്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഒരേതരത്തിലുള്ള നേട്ടം പ്രാപ്തമാക്കുന്നതിന് നികുതികളും തീരുവയും കയറ്റുമതി ചെയ്യരുതെന്നത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു തത്വമാണ്. പൊതുവായി തിരിച്ചുനല്‍കുന്ന ഇറക്കുമതി തീരുവയ്ക്കും ജി.എസ്.ടിക്കും(ചരക്ക് സേവന നികുതി) പുറമെ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ഈടാക്കുന്ന മറ്റ് പല നികുതികളും/തീരുവകളുമുണ്ട്, അവ കയറ്റുമതിക്കാര്‍ക്ക് തിരികെ നല്‍കുന്നുമില്ല. കയറ്റുമതി ചെയ്യുന്ന അന്തിമ ഉല്‍പ്പന്നത്തിന്റെ വിലയില്‍ ഈ നികുതികളും ലെവികളും ഉള്‍പ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉള്‍ച്ചേരുന്ന നികുതികളും ലെവികളും ഇന്ത്യന്‍ വസ്ത്രങ്ങളുടെയും നിര്‍മ്മിച്ചവയുടെയും (മേഡ്-അപ്പുകളുടെയും) വിലയില്‍ വര്‍ദ്ധനവുണ്ടാക്കുകയുംഅന്താരാഷ്ര്ട വിപണിയില്‍ മത്സരിക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.

നികുതിയിലും ലെവിയിലുമുള്ള മടക്കിനല്‍കാത്തതതും ഉള്‍ച്ചേര്‍ത്ത നികുതികളുടെ പ്രത്യക്ഷത്തിലും പരോക്ഷത്തിലുമുള്ളതുമായതുമായ ചില സെസ്, തീരുവകള്‍ ഇനിപ്പറയുന്നവയാണ്: -


1. കേന്ദ്ര, സംസ്ഥാന നികുതികള്‍, ചരക്കു നീക്കത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിനും, വൈദ്യുതി ഉല്‍പ്പാദനത്തിനും കാര്‍ഷിക മേഖലയ്ക്കും ഈടാക്കുന്ന തിരുവകളും സെസ്സുകളും.
2. മണ്ഡി നികുതി
3. ഉല്‍പാദന ശൃംഖലയുടെ എല്ലാ തലങ്ങളിലുമുള്ള വൈദ്യുതി ചാര്‍ജുകളുടെ തീരുവ
4. സ്റ്റാമ്പ് ഡ്യൂട്ടി
5. കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവയുടെ ഇന്‍പുട്ടിന് നല്‍കുന്ന ജി.എസ്.ടി .
6. രജിസ്റ്റര്‍ ചെയ്യാത്ത ഡീലര്‍മാര്‍ തുടങ്ങിയവരില്‍ നിന്നുള്ള വാങ്ങലുകള്‍ക്ക് നല്‍കുന്ന ജി.എസ്.ടി.
7. കല്‍ക്കരി അല്ലെങ്കില്‍ മറ്റേതെങ്കിലും ഉല്‍പ്പന്നങ്ങളുടെ സെസ്

ഉള്‍ച്ചേര്‍ത്ത നികുതികള്‍, സെസ്സുകള്‍, തീരുവകള്‍ എന്നിവയുടെ തിരിച്ചുനല്‍കലിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം 2016 ല്‍ റിബേറ്റ് ഓഫ് സ്േറ്ററ്റ് ലെവീസ് (ആര്‍.ഒ.എസ്.എല്‍) എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചു. ഈ പദ്ധതിപ്രകാരം തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, നിര്‍മ്മിച്ചവ (മെയ്ഡ്-അപ്പുകള്‍) എന്നിവയുടെ കയറ്റുമതിക്കാര്‍ക്ക് ഉള്‍ച്ചേര്‍ത്ത നികുതികളും ലെവികളും ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ ബജറ്റിലൂടെ മടക്കി നല്‍കി. 2019 ല്‍ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം റിബേറ്റ് ഓഫ് സ്‌റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് ലെവീസ് (ആര്‍.ഒ.എസ്.സി.ടി.എല്‍) എന്ന പേരില്‍ ഒരു പുതിയ പദ്ധതി വിജ്ഞാപനം ചെയ്തു. ഈ പദ്ധതിക്ക് കീഴില്‍, കയറ്റുമതിക്കാര്‍ക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഉള്‍ച്ചേര്‍ത്ത നികുതികളുടെയും ലെവികളുടെയും മൂല്യത്തിന്റെ ഒരു ഡ്യൂട്ടി ക്രെഡിറ്റ് കടപത്രം നല്‍കും. കയറ്റുമതിക്കാര്‍ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്‍പുട്ട് എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അടിസ്ഥാന കസ്റ്റംസ് തീരുവ അടയ്ക്കാനായി ഈ കടപത്രം ഉപയോഗിക്കാം.


ആര്‍.ഒ.എസ്.സി.ടി.എല്‍ ആരംഭിച്ച് കഷ്ടിച്ച് ഒരു വര്‍ഷത്തിന് ശേഷം, മഹാമാരി വരികയും കയറ്റുമതിക്കാര്‍ക്ക് സ്ഥായിയായ ചില നയങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് തോന്നലുണ്ടാകുകയും ചെയ്തു. ടെക്‌സ്‌റ്റൈല്‍സ് വ്യവസായത്തില്‍, വാങ്ങുന്നയാള്‍ ദീര്‍ഘകാല ഓര്‍ഡറുകള്‍ നല്‍കുകയും കയറ്റുമതിക്കാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടിപദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുമുണ്ട്, അതിനാല്‍ ഈ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി സംബന്ധിച്ച നയവ്യവസ്ഥ സുസ്ഥിരമായിരിക്കേണ്ടത് പ്രധാനമാണ്. ഇത് കണക്കിലെടുത്ത്, ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം ആര്‍.ഒ.എസ്.സി.ടി.എല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ സ്വതന്ത്രമായി ഒരു പ്രത്യേക പദ്ധതിയായി തുടരാന്‍ തീരുമാനിച്ചു.
ആര്‍.ഒ.എസ്.സി.ടി.എല്‍ പദ്ധതി തുടരുന്നത് അധിക നിക്ഷേപം സൃഷ്ടിക്കാനും ലക്ഷക്കണക്കിന്‌പേര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കാനും സഹായിക്കും.



(Release ID: 1735474) Visitor Counter : 223