ധനകാര്യ മന്ത്രാലയം

35,000 കോടി രൂപയിലേറെ വരുന്ന വ്യാജ ITC-കൾ ഉൾപ്പെട്ട എണ്ണായിരത്തോളം കേസുകൾ 2020 -21 സാമ്പത്തിക വർഷത്തിൽ സി ജി എസ് ടി സോണുകളും, ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി എസ് ടി ഇന്റലിജൻസും രജിസ്റ്റർ ചെയ്തു  

Posted On: 13 JUL 2021 5:12PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 13, 2021

ചരക്ക് സേവന നികുതി സംവിധാനത്തിന് കീഴിൽ വരുന്ന ഇന്പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ബെനിഫിഷൽ വ്യവസ്ഥയുടെ ദുരുപയോഗം എന്നത്, GST നിയമത്തിന് കീഴിൽ നടക്കുന്ന നികുതിവെട്ടിപ്പുകൾക്കുള്ള ഒരു പ്രധാന മാർഗമാണ്.

ജി എസ് ടി സംവിധാനം നിലവിൽ വന്നത് മുതൽ തന്നെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC)-ന്റെ വിഭാഗങ്ങൾ തുടർച്ചയായി ഇത്തരം കേസുകൾ തിരിച്ചറിയുന്നുമുണ്ട്.

35,000 കോടി രൂപയിലേറെ വരുന്ന വ്യാജ ITC-കൾ ഉൾപ്പെട്ട എണ്ണായിരത്തോളം കേസുകളാണ് 2020-21 സാമ്പത്തിക വർഷത്തിൽ സി ജി എസ് ടി സോണുകളും, ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി എസ് ടി ഇന്റലിജൻസും രജിസ്റ്റർ ചെയ്തത്. 426 പേരാണ് ഇതേതുടർന്ന് അറസ്റ്റിലായത്. ഇവരിൽ ചാർട്ടേഡ് അക്കൗണ്ടന്റ്മാർ, അഭിഭാഷകർ, ഗുണഭോക്താക്കൾ, ഡയറക്ടർമാർ തുടങ്ങിയ 14 പേരും ഉൾപ്പെടുന്നു.

വ്യാജ ഇന്പുട്ട് ടാക്സ് ക്രെഡിറ്റ്കളുടെ ഉയർന്ന ഉപയോഗം പരിഗണിച്ച് 2020 നവംബർ 9 മുതൽ വ്യാജ ജി എസ് ടി ഇൻവോയ്സിനു എതിരായ ഒരു ദേശീയതല സ്പെഷ്യൽ ഡ്രൈവിനു തുടക്കം കുറിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി എസ് ടി ഇന്റലിജൻസ്, CBIC യ്ക്ക് കീഴിലുള്ള സി ജി എസ് ടി സോണുകൾ എന്നിവ നടപ്പ് സാമ്പത്തിക വർഷം, 1200-ഓളം സ്ഥാപനങ്ങൾ ഉൾപ്പെട്ട 500-ലേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വ്യാജ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനായി വിവരസാങ്കേതികവിദ്യയുടെ നൂതന സങ്കേതങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയ്ക്കുപുറമേ മറ്റ് സർക്കാർ വകുപ്പുകളിലെ വിവരങ്ങളും സിബിഐസി ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുണ്ട്.

നിലവിലെ നിയമത്തിന്റെ നടപടിക്രമങ്ങളിലും, നിയമവ്യവസ്ഥകളിലും കൊണ്ടുവന്ന മാറ്റങ്ങൾക്കൊപ്പം ദേശീയതല ഡ്രൈവും, മികച്ച വരുമാന ശേഖരണത്തിന് ഒപ്പം ബന്ധപ്പെട്ട നിയമങ്ങളുടെ മികച്ച അനുസരണത്തിനും വഴി തുറന്നിട്ടുണ്ട്. 

 

RRTN/SKY

 

 



(Release ID: 1735129) Visitor Counter : 241