വാണിജ്യ വ്യവസായ മന്ത്രാലയം

കർഷക സഹകരണ സംഘങ്ങളുടെയും FPO - കളുടെയും കയറ്റുമതി ശൃംഖല ശക്തിപ്പെടുത്തുന്നതിനായി NAFED - APEDA ധാരണാപത്രം

Posted On: 12 JUL 2021 5:43PM by PIB Thiruvananthpuram

 


ന്യൂഡൽഹിജൂലൈ 12, 2021


സഹകരണ സ്ഥാപനങ്ങളും കർഷക ഉത്പാദക സംഘടനകളും (Farmer Producer Organizations - FPOs)  വിളയിക്കുകയും സംഭരിക്കുകയും ചെയ്യുന്ന കാർഷികോത്പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും കയറ്റുമതി സാധ്യതകൾ‌ പ്രയോജനപ്പെടുത്തുന്നതിനായി നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (National Agricultural Cooperative Marketing Federation of India Ltd - NAFED) അഗ്രികൾച്ചറൽ ആൻഡ് പ്രോസെസ്സഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട് ഡെവലപ്മെന്റ് അതോറിറ്റിയും (Agricultural and Processed Food Products Export Development Authority - APEDA) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

ധാരണാപത്രമനുസരിച്ച്കേന്ദ്രസർക്കാർ NAFED മുഖാന്തിരം നടപ്പാക്കുന്ന പദ്ധതികളിൽ, APEDA രജിസ്ട്രേഷൻ ഉള്ള കയറ്റുമതി സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കുകയെന്നത്സഹകരണത്തിന്റെ അടിസ്ഥാന തത്ത്വമായിരിക്കുംസാങ്കേതികവിദ്യനൈപുണ്യംഗുണനിലവാരമുള്ള ഉത്പന്നങ്ങൾ‌, വിപണി ഗമ്യത തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ‌ പരിഹരിക്കുന്നതിലൂടെ സഹകരണ സ്ഥാപനങ്ങളുടെ കയറ്റുമതി വളർച്ചയും സുസ്ഥിരതയും ഉറപ്പുവരുത്താനും ധാരണാപത്രം വിഭാവനം ചെയ്യുന്നു.

കാർഷികോത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കാർഷികോത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണസംഘങ്ങളെ സഹായിക്കാനുംകർഷകർക്ക് മികച്ച വില ഉറപ്പാക്കാനാവശ്യമായ പിന്തുണ നല്കാനുംകേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന APEDA-യും മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്സ് സൊസൈറ്റീസ് നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള NAFED-ഉം തമ്മിലുള്ള സഹകരണം വിഭാവനം ചെയ്യുന്നു.

സഹകരണസംഘങ്ങൾ, FPO-കൾ, NAFED പിന്തുണയുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് കയറ്റുമതിയ്ക്കു വേണ്ട സഹായങ്ങൾ APEDA നല്കും.

ഇന്ത്യയിലും വിദേശത്തും സംഘടിപ്പിക്കുന്ന ബി 2 ബിബി 2 സി ഉൾപ്പെടെയുള്ള മേളകളിലൂടെ ആഗോള വ്യാപാരത്തിൽ കർഷക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തിനും അന്താരാഷ്ട്ര വാണിജ്യ വികസനത്തിനും വേണ്ട സഹകരണവും പ്രോത്സാഹനവും APEDA-യും NAFED-ഉം ചേർന്ന് ഉറപ്പാക്കും.

സഹകരണ സംഘങ്ങളുടെയും സ്വയം-സഹായ സംഘങ്ങളുടെയും (SHGs) ശേഷി വർദ്ധിപ്പിക്കുന്നതിനും, അവയുടെ സാമൂഹികവും പാരിസ്ഥിതികവുമായ ബാധ്യതകൾ നിറവേറ്റുന്നതിനും, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നൈപുണ്യ വികസനത്തിനുള്ള സഹായം ഉറപ്പുവരുത്താനും ധാരണാപത്രം ലക്ഷ്യമിടുന്നുഇതിനായി പ്രാദേശികസംസ്ഥാനദേശീയ തലങ്ങളിൽ ബോധവത്കരണ പരിപാടികളും, നൈപുണ്യ വികസന പരിപാടികളും, വർക്ക് ഷോപ്പുകളും ഇരു സംഘടനകളും സംഘടിപ്പിക്കും.

കാർഷിക കയറ്റുമതി നയപ്രകാരം (Agri Export policy) വിജ്ഞാപനം ചെയ്ത വിവിധ സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകളുടെ സുസ്ഥിരമായ വികസനത്തിന് സഹകരിച്ച് പ്രവർത്തിക്കാൻ APEDA-യും NAFED-ഉം തമ്മിൽ ധാരണയായിട്ടുണ്ട്.



(Release ID: 1735048) Visitor Counter : 192