റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ, നൂതന ആശയങ്ങളുടെയും ഗവേഷണങ്ങളുടെയും സഹായത്തോടെ റോഡ് നിർമാണത്തിലെ ഉരുക്ക്, സിമന്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന് ശ്രീ ഗഡ്കരി ആഹ്വാനം ചെയ്തു
Posted On:
09 JUL 2021 1:22PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 09, 2021
ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ, നൂതന ആശയങ്ങളുടെയും ഗവേഷണങ്ങളുടെയും സഹായത്തോടെ റോഡ് നിർമാണത്തിലെ ഉരുക്ക് സിമന്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന് ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി ആഹ്വാനം ചെയ്തു
ഇന്ത്യയിലെ റോഡ് വികസനം എന്ന വിഷയത്തിന്മേലുള്ള പതിനാറാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് നിർമാണത്തിനുപയോഗിക്കുന്ന യന്ത്രങ്ങളിൽ എത്തനോൾ, സിഎൻജി, എൽഎൻജി എന്നിവ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇറക്കുമതി കുറയ്ക്കലിനും , ചിലവുകുറഞ്ഞതും, പരിസ്ഥിതി സൗഹൃദവും, തദ്ദേശീയവുമായ മറ്റ് ഊർജ്ജ രൂപങ്ങളുടെ വികസനം എന്നിവക്ക് കേന്ദ്രമന്ത്രി പ്രത്യേക പ്രാധാന്യം നൽകി
63 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയുള്ള ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയെന്ന് ശ്രീ ഗഡ്കരി ചൂണ്ടിക്കാട്ടി . ചരക്കു നീക്കത്തിന്റെ 70 ശതമാനവും ആളുകളുടെ യാത്രകളുടെ 90 ശതമാനവും റോഡുകളിലൂടെ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിൽ ഉപരിതല ഗതാഗത മേഖലയിലെ ഭൗതിക സൗകര്യങ്ങൾ വലിയ പങ്കുവഹിക്കുന്നതായി ഓർമ്മപ്പെടുത്തി.
ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ് ലൈനിലൂടെ 111 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാനസൗകര്യ വികസന മേഖലയിൽ ഗവൺമെന്റ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു
അടിസ്ഥാനസൗകര്യ മേഖലയിലെ ഓരോ വർഷവും ഉള്ള മൂലധനച്ചെലവുകളിൽ ഇക്കൊല്ലം 34 ശതമാനം വർധന (5.54 ലക്ഷം കോടി ) ആണ് കേന്ദ്രസർക്കാർ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.
പ്രതിദിനം 40 കിലോമീറ്റർ എന്ന നിരക്കിൽ ലോകോത്തര നിലവാരമുള്ള 60,000 കിമി ദേശീയപാത നിർമ്മിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തി
മുഴുവൻ പരിപാടിയുടെ ലിങ്ക്
https://youtu.be/xYxobHaKGQg
IE/SKY
*****
(Release ID: 1734271)
Visitor Counter : 225