രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ ശ്രീ രാജ്‌നാഥ് സിംഗ്  ഇസ്രയേൽ ഉപപ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി

Posted On: 09 JUL 2021 12:23PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: 09 ജൂലൈ 2021

ഇസ്രയേൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്
ത്രിയുമായ ലഫ്റ്റനന്റ് ജനറൽ (ആർ ഇ എസ്) ബെഞ്ചമിൻ ഗാന്റ്സുമായി 2021 ജൂലൈ 09 ന് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ടെലിഫോണിക് സംഭാഷണം നടത്തി. ഉപപ്രധാനമന്ത്രിയുടെയും ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെയും ചുമതല ഏറ്റെടുത്ത ലഫ്. ജനറൽ (ആർ ഇ എസ്) ബെഞ്ചമിൻ ഗാന്റ്സിനെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
 
പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇസ്രയേലുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ടെലിഫോണിക് സംഭാഷണത്തിന് ശേഷമുള്ള ട്വീറ്റിൽ പ്രതിരോധ മന്ത്രി കുറിച്ചു. കോവിഡ്-19 മഹാമാരി നേരിടുന്നതിന് ഇസ്രായേൽ ഇന്ത്യക്കു നൽകിയ സഹായത്തിന് ലഫ്റ്റനന്റ് ജനറൽ (ആർ ഇ എസ്) ബെഞ്ചമിൻ ഗാന്റ്സിനും അദ്ദേഹം നന്ദി പറഞ്ഞു.
 
IE


(Release ID: 1734230) Visitor Counter : 27