മന്ത്രിസഭ

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും (സിസിഐ) ജപ്പാൻ ഫെയർ ട്രേഡ് കമ്മീഷനും (ജെഎഫ്‌ടിസി) തമ്മിൽ സഹകരണത്തിനുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

Posted On: 08 JUL 2021 7:33PM by PIB Thiruvananthpuram

കോമ്പറ്റീഷൻ നിയമവും നയവും സംബന്ധിച്ച വിഷയങ്ങളിൽ , കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും (സിസിഐ) ജപ്പാൻ ഫെയർ ട്രേഡ് കമ്മീഷനും (ജെഎഫ്‌ടിസി) തമ്മിലുള്ള   സഹകരണം  കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള  ധാരണാപത്രത്തിന്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന  കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം  നൽകി.
 

പ്രഭാവം : 

 അംഗീകൃത ധാരണാപത്രം, വിവര കൈമാറ്റത്തിലൂടെ, ജപ്പാനിലെ കോമ്പറ്റീഷൻ ഏജൻസിയുടെ അനുഭവങ്ങളിൽ നിന്നും പാഠങ്ങളിൽ നിന്നും അനുകരിക്കാനും പഠിക്കാനും സിസിഐയെ പ്രാപ്തമാക്കും, അത് കാര്യക്ഷമത വർദ്ധിപ്പിക്കും.  2002 ലെ കോമ്പറ്റീഷൻ ആക്റ്റ് നടപ്പിലാക്കുന്നത് മെച്ചപ്പെടുത്താൻ ഇത് സി‌സി‌ഐയെ  സഹായിക്കും. ഇതുവഴിയുള്ള  ഫലങ്ങൾ ഉപയോക്താക്കൾക്ക് വലിയ തോതിൽ ഗുണം ചെയ്യും, ഒപ്പം സമതയും  ഉൾച്ചേർക്കലും  പ്രോത്സാഹിപ്പിക്കും.

വിശദാംശങ്ങൾ:

കോമ്പറ്റീഷൻ നിയമവും നയവും സംബന്ധിച്ച വിഷയങ്ങളിൽ  സാങ്കേതിക സഹകരണം, അനുഭവം പങ്കിടൽ, നടപ്പാക്കൽ  എന്നീ മേഖലകളിൽ   വിവര കൈമാറ്റത്തിലൂടെയും ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങളിലൂടെയും  സഹകരണം പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും ഇത് വിഭാവനം ചെയ്യുന്നു. .

 
പശ്ചാത്തലം:

2002 ലെ കോമ്പറ്റീഷൻ നിയമത്തിലെ   വകുപ്പ് 18  പ്രകാരം  ഏതെങ്കിലും വിദേശ രാജ്യത്തിന്റെ ഏജൻസിയുമായി  ധാരണാപത്രത്തിലോ   ക്രമീകരണത്തിലോ പ്രവേശിക്കാൻ സി‌സി‌ഐയെ അനുവദിക്കുന്നു.

 

***


(Release ID: 1733883) Visitor Counter : 246