രാജ്യരക്ഷാ മന്ത്രാലയം

നേപ്പിൾസിലെ ഇറ്റാലിയൻ നാവികസേനയുമായി ചേർന്ന്  ഐഎൻഎസ് തബാർ നാവിക  അഭ്യാസം നടത്തി

Posted On: 07 JUL 2021 1:18PM by PIB Thiruvananthpuram


ന്യൂഡൽഹി , ജൂലൈ 07,2021


മദ്ധ്യധരണ്യാഴിയിലെ നിലവിലെ വിന്യാസത്തിന്റെ  ഭാഗമായി INS തബാർ  ഇറ്റലിയിലെ നേപ്പിൾസ് തുറമുഖത്ത് 2021 ജൂലൈ മൂന്നിന് എത്തിയിരുന്നു. നേപ്പിൾസിൽ എത്തിയ ഇന്ത്യൻ യുദ്ധക്കപ്പലിനു  ഇറ്റാലിയൻ നാവികസേന ഊഷ്മളമായ സ്വാഗതം ആണ് നൽകിയത്. തുറമുഖത്ത് ചിലവഴിക്കുന്നതിനിടെ INS തബാറിന്റെ കമാൻഡിങ് ഓഫീസർ ആയ ക്യാപ്റ്റൻ മഹേഷ്  മാംഗിപുടി   ഇറ്റാലിയൻ നാവികസേനയുടെ പ്രാദേശിക ആസ്ഥാനമായ പെർഫക്റ്റ് ഓഫ് നേപ്പിൾസ് അതോറിറ്റിയിലെയും,  നേപ്പിൾസിലെ തീരസംരക്ഷണസേന ആസ്ഥാനത്തെയും  മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

 തുറമുഖത്തു നിന്നുമുള്ള മടക്കയാത്രയ്ക്കിടെ ഇറ്റാലിയൻ നാവികസേനയുടെ യുദ്ധകപ്പൽ ആയ ITS  അന്റോണിയോ മാർച്ചേഗ്ലിയയുമായി (F 597) ചേർന്നുകൊണ്ട് INS തബാർ 2021 ജൂലൈ 4,5 തീയതികളിൽ ടൈറീനിയൻ കടലിൽ സമുദ്ര  അഭ്യാസത്തിലും പങ്കെടുത്തു.

 
 വ്യോമ ആക്രമണ പ്രതിരോധം, കടലിൽ  വെച്ച് തന്നെ ഒരു കപ്പലിൽ നിന്നും മറ്റൊരു കപ്പലിലേക്ക് ചരക്കുകൾ, ഇന്ധനം, ആയുധം എന്നിവ കൈമാറ്റം ചെയ്യൽ, കമ്മ്യൂണിക്കേഷൻ ഡ്രില്ലുകൾ,ക്രോസ് ഡെക്ക് ഹെലികോപ്റ്റർ  ഓപ്പറേഷൻസ്  തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങൾ  അഭ്യാസത്തിൽ ഇടം പിടിച്ചു.

 ഒരുമിച്ചുള്ള  പ്രവർത്തനങ്ങൾക്ക് ഇരു സേനകളെയും  സജ്ജമാക്കുന്നതിനും, സമുദ്ര മേഖലയിലെ വെല്ലുവിളികൾക്ക് എതിരെ സംയുക്ത നടപടികൾക്ക് രൂപം നൽകുന്നതിനും അഭ്യാസം ഇരുവിഭാഗത്തിനും  ഗുണം ചെയ്തു  

നാവികസേന ആചാരങ്ങൾക്ക് അനുസൃതമായി ഇരു യുദ്ധക്കപ്പലുകളുടെയും "സ്റ്റീമ് പാസ്റ്റ്" ഓടെയാണ് നാവിക  അഭ്യാസത്തിന് അവസാനമായത്

 

IE/SKY
 


(Release ID: 1733375) Visitor Counter : 233