വിദ്യാഭ്യാസ മന്ത്രാലയം

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ നാളെ നടക്കുന്ന ബ്രിക്സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കും

Posted On: 05 JUL 2021 4:44PM by PIB Thiruvananthpuramന്യൂഡൽഹിജൂലൈ 05, 2021

എട്ടാമത് ബ്രിക്സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം നാളെ വെർച്വൽ ആയി നടക്കുംകേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ യോഗത്തിൽ അധ്യക്ഷത വഹിക്കും വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 13-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായാണ്  യോഗം നടക്കുന്നത്അഞ്ച് ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാർ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം യോഗത്തിൽ പങ്കെടുക്കും.

ഇതിനുമുന്നോടിയായിബ്രിക്സ് നെറ്റ്വർക്ക് യൂണിവേഴ്സിറ്റികളുടെ ഇന്റർനാഷണൽ ഗവേണിംഗ് ബോർഡ് (IGB) ജൂൺ 29 ന് യോഗം ചേർന്നിരുന്നു സംരംഭത്തിൽ അംഗരാജ്യങ്ങൾ ഇതുവരെ കൈവരിച്ച പുരോഗതി പരിശോധിക്കാനും അത് മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികൾ ചർച്ചചെയ്യാനുമായിരുന്നു യോഗം ചേർന്നത്.

വെർച്വൽ രീതിയിൽ ഉൾപ്പെടെ ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ അക്കാദമികഗവേഷണ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ജി ബി ഊന്നിപ്പറഞ്ഞു.

നാളെ നടക്കാനിരിക്കുന്ന ബ്രിക്സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ജൂലൈ 2-ന് ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥരും യോഗം ചേർന്നിരുന്നു. 

 

 

 RRTN/SKY(Release ID: 1733034) Visitor Counter : 178