ധനകാര്യ മന്ത്രാലയം
ആദായനികുതി ഫോമുകൾ 15 സിഎ / 15 സിബി എന്നിവയുടെ ഇലക്ട്രോണിക് ഫയലിംഗിൽ സിബിഡിടി കൂടുതൽ ഇളവ് നൽകുന്നു
Posted On:
05 JUL 2021 5:11PM by PIB Thiruvananthpuram
1961 ആദായനികുതി നിയമം അനുസരിച്ച്, ഫോം 15 സിഎ / 15 സിബി ഇലക്ട്രോണിക് ആയി നൽകേണ്ടതുണ്ട്. നിലവിൽ, നികുതിദായകർ ഫോം 15 സിബിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റിനൊപ്പം ഫോം 15 സിബി, ബാധകമായ ഇടങ്ങളിലെല്ലാം ഇ-ഫയലിംഗ് പോർട്ടലിൽ, ഏതെങ്കിലും വിദേശ പണമടയ്ക്കലിനായി അംഗീകൃത ഡീലർക്ക് പകർപ്പ് സമർപ്പിക്കുന്നതിന് മുമ്പ് അപ്‌ലോഡ് ചെയ്യുന്നു.
www.incometax.gov.in എന്ന പോർട്ടലിൽ ആദായനികുതി ഫോമുകൾ 15CA / 15CB ഇലക്ട്രോണിക് ഫയലിംഗിൽ നികുതിദായകർ റിപ്പോർട്ടുചെയ്ത ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, നികുതിദായകർക്ക് 15CA / 15CB ഫോമുകൾ മാനുവൽ ഫോർമാറ്റിൽ അംഗീകൃത ഡീലർക്ക് 2021 ജൂൺ 30 വരെ സമർപ്പിക്കാമെന്ന് നേരത്തെ സിബിഡിടി തീരുമാനിച്ചിരുന്നു.
മേൽപ്പറഞ്ഞ തീയതി 2021 ജൂലൈ 15 വരെ നീട്ടാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നികുതിദായകർക്ക് ഇപ്പോൾ ആ ഫോമുകൾ മാനുവൽ ഫോർമാറ്റിൽ അംഗീകൃത ഡീലർമാർക്ക് 2021 ജൂലൈ 15 വരെ സമർപ്പിക്കാം. അംഗീകൃത ഡീലർമാർ അത്തരം ഫോമുകൾ 2021 ജൂലൈ 15 വരെ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് . വിദേശ പണമയയ്ക്കലിനായി. ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ ജനറേറ്റ് ചെയ്യുന്നതിനായി ഈ ഫോമുകൾ പിന്നീടുള്ള തീയതിയിൽ അപ്‌ലോഡ് ചെയ്യുന്നതിന് പുതിയ ഇ-ഫയലിംഗ് പോർട്ടലിൽ ഒരു സൗകര്യം നൽകും.
***
(Release ID: 1732873)
Visitor Counter : 317