ആഭ്യന്തരകാര്യ മന്ത്രാലയം

സർദാർ പട്ടേൽ ദേശീയ ഏകതാ പുരസ്കാരം 2021 നുള്ള അപേക്ഷകൾ 2021 ഓഗസ്റ്റ് 15 വരെ സമർപ്പിക്കാം  

Posted On: 02 JUL 2021 4:51PM by PIB Thiruvananthpuram

 

 

 

ന്യൂഡൽഹി, ജൂലൈ 02, 2021


സർദാർ പട്ടേൽ ദേശീയ ഏകതാ പുരസ്കാരം 2021 നുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ എന്നിവ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. ഇവ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഓഗസ്റ്റ് 15 ആണ്.  

ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റായ https://nationalunityawards.mha.gov.in ൽ ഓൺലൈനായി വേണം നാമനിർദ്ദേശപത്രികകളും നിർദേശങ്ങളും സമർപ്പിക്കേണ്ടത്.

 
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും സംഭാവന നൽകുന്ന പൊതുജനങ്ങൾക്കുള്ള പരമോന്നത പുരസ്കാരമാണ് ഭാരത സർക്കാർ സർദാർ വല്ലഭായി പട്ടേലിന്റെ പേരിൽ സമ്മാനിക്കുന്നത്.


രാജ്യത്തെ ഏത് സ്ഥാപനത്തിനും/സംഘടനയ്ക്കും, മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം, പ്രായം, ജോലി എന്നീ വിവേചനങ്ങൾ ഇല്ലാതെ, ഏതൊരു പൗരനും പുരസ്കാരത്തിനായി യോഗ്യത ഉണ്ടായിരിക്കുന്നതാണ്.

ഏതൊരു ഇന്ത്യൻ പൗരനും, ഇന്ത്യ ആസ്ഥാനമായുള്ള ഏതൊരു സംഘടനയ്ക്കും/സ്ഥാപനത്തിനും, പുരസ്കാരത്തിനായി മറ്റു വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, സംഘടനകളെയോ നാമനിർദേശം ചെയ്യാവുന്നതാണ്. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയ്ക്ക് തങ്ങളെ തന്നെയും പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

ഇതിനു പുറമേ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾ, ഭാരത സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ എന്നിവയ്ക്കും പുരസ്കാരത്തിനുള്ള നാമനിർദേശ പത്രികകൾ സമർപ്പിക്കാം.  

 
RRTN/SKY
 

(Release ID: 1732310) Visitor Counter : 241