വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

എട്ടാമത് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ പുരസ്കാരത്തിന്റെ പ്രമേയ വിഭാഗത്തിൽ റേഡിയോ മാറ്റൊലിക്ക് ഒന്നാം സ്ഥാനം  

Posted On: 30 JUN 2021 5:18PM by PIB Thiruvananthpuram

 

എട്ടാമത് ദേശീയ കമ്യൂണിറ്റി റേഡിയോ പുരസ്കാരത്തിൽ (2020-21), പ്രമേയ വിഭാഗത്തിൽ വയനാട് ജില്ലയിലെ റേഡിയോ മാറ്റൊലി ഒന്നാമതെത്തി. “ഋതുഭേദം” എന്ന പരിപാടിക്കാണ് പുരസ്കാരം.

 

2009  പ്രക്ഷേപണം ആരംഭിച്ചതുമുതൽ റേഡിയോ മാറ്റൊലി 90.4 എഫ് എംസാമൂഹികമാറ്റംസാമൂഹിക വികസനത്തിനായി വാർത്താവിനിമയ മാധ്യമങ്ങളുടെ ഉപയോഗപ്പെടുത്തൽ എന്നിവയിൽ വലിയ തോതിൽ സംഭാവന നൽകുന്നുണ്ട്.

 

തങ്ങളുടെ വൈവിധ്യമാർന്ന റേഡിയോ പരിപാടികളിലൂടെ വയനാട്ടിലെ ജനങ്ങൾക്ക്പ്രത്യേകിച്ചും ഗോത്രവർഗ്ഗ വിഭാഗക്കാർക്ക്. ആവശ്യമായ വിവിധ വിവരങ്ങൾ റേഡിയോ മാറ്റൊലി ലഭ്യമാക്കുന്നു. 24 മണിക്കൂറും  സ്റ്റേഷൻ പ്രക്ഷേപണം നടത്തുന്നുണ്ട്.

 

റേഡിയോ മാറ്റൊലി തയ്യാറാക്കി പ്രക്ഷേപണം ചെയ്ത ഒരു റേഡിയോ പ്രഭാഷണ പരമ്പരയാണ് “ഋതുഭേദം”സുസ്ഥിരമായ പരിസ്ഥിതിയ്ക്കൊപ്പംവയനാട് ജില്ലയിലെ കാർഷിക ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനായി പരിസ്ഥിതിയോട് ചേർന്ന് കൊണ്ടുള്ള മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ്  പരിപാടി.

 

2011-12 കാലയളവിലാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ദേശീയ കമ്യൂണിറ്റി റേഡിയോ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്രാജ്യത്തെ വിവിധ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ തമ്മിൽ ആരോഗ്യപരമായ മത്സരവുംനൂതനാശയ രൂപീകരണവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു  നടപടി.

 

ഇന്ന് വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 327 കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്.

 

RRTN

 

****



(Release ID: 1731590) Visitor Counter : 221