സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു
Posted On:
29 JUN 2021 3:11PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ജൂൺ 29, 2021
ദൈനംദിന ജീവിതത്തിൽ സ്റ്റാറ്റിസ്റ്റിക്സിനുള്ള പ്രാധാന്യം എടുത്തു കാട്ടുന്നതിനും, അവയുടെ ഉപയോഗത്തിന് കൂടുതൽ പ്രചാരം നൽകുന്നതിനും ആയി ലോകപ്രശസ്ത സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധനായ അന്തരിച്ച പ്രൊഫ. പിസി മഹലനോബിസിന്റെ ജന്മവാർഷികമായ ജൂൺ 29 എല്ലാ വർഷവും ഭാരത സർക്കാർ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നു.
കോവിഡ് മഹാമാരി പരിഗണിച്ച് 2021ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനം സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയം, വീഡിയോ കോൺഫറൻസിലൂടെ വെർച്വൽ രീതിയിലാണ് സംഘടിപ്പിച്ചത്. മന്ത്രാലയത്തിന്റെ വിവിധ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പരിപാടിയുടെ തത്സമയ സംപ്രേഷണം നടത്തിയിരുന്നു. സുസ്ഥിര വികസന ലക്ഷ്യം 2 (പട്ടിണി അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷയും മികച്ച പോഷണവും നേടുക, സുസ്ഥിര കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുക) എന്നതായിരുന്നു 2021 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിനായി തിരഞ്ഞെടുത്ത പ്രമേയം
മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് ചടങ്ങിൽ മുഖ്യാതിഥി ആവുകയും, വെർച്ച്വൽ രീതിയിൽ പരിപാടിയെ അഭിസംബോധന ചെയ്യുകയും ചെയ്തു. കേന്ദ്ര/സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ ദേശീയ-അന്തർദേശീയ ഏജൻസികളിലെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം നേടിയവരുടെ പേര് ചടങ്ങിൽ പ്രഖ്യാപിക്കുകയും അവരെ ആദരിക്കുകയും ചെയ്തു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs)-ദേശീയ സൂചിക ചട്ടക്കൂട് (NIF)-വേർഷൻ 3.1,NIF പുരോഗതി റിപ്പോർട്ട് 2021, SDG യുടെ NIF പ്രോഗ്രസ്സ് റിപ്പോർട്ട് 2021 (വേർഷൻ 3.1) തുടങ്ങിയവയും മന്ത്രാലയം പ്രകാശനം ചെയ്തു.
(Release ID: 1731197)
Visitor Counter : 198