പോസ്റ്റഡ് ഓണ്‍:
24 JUN 2021 9:22AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 30.16 കോടി ഡോസ് വാക്സിന്
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയത് 64.89 ലക്ഷം ഡോസ് വാക്സിന്
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 54,069 പേര്‍ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുlടെ എണ്ണം 6,27,057 ആയി കുറഞ്ഞു
രാജ്യത്താകമാനം ഇതുവരെ 2,90,63,740 പേര് രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,885 പേര് സുഖം പ്രാപിച്ചു
തുടര്‍ച്ചയായ 42-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍
രോഗമുക്തി നിരക്ക് 96.61% ആയി വര്‍ദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 3.04 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.91%, തുടര്‍ച്ചയായ 17-ാം ദിവസവും 5 ശതമാനത്തില്‍ താഴെ
പരിശോധന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 39.78
***