ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്  ആദ്യ ദിവസം നൽകിയ പ്രതിരോധ കുത്തിവയ്പുകളുടെ  64% വും  ഗ്രാമീണ ഇന്ത്യയിൽ

प्रविष्टि तिथि: 23 JUN 2021 2:31PM by PIB Thiruvananthpuram

 

 .
ന്യൂ ഡൽഹി, ജൂൺ 23 , 2021

പുതുക്കിയ വാക്സിനേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്ന ആദ്യ ദിവസമായ തിങ്കളാഴ്ച (2021 ജൂൺ 21) നടത്തിയ മൊത്തം കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളുടെ 63.68 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് നൽകിയിട്ടുള്ളത് .തിങ്കളാഴ്ചത്തെ  മൊത്തം വാക്സിൻ ഡോസുകളിൽ 56.09 ലക്ഷം വാക്സിനുകൾ ഗ്രാമീണ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നൽകിയപ്പോൾ , നഗരങ്ങളിൽ 31.9 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകി. .ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന കോവിഡ് -19 നെ കുറിച്ചുള്ള പത്ര സമ്മേളനത്തിൽ  നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ,  ഗ്രാമീണ മേഖലയിലെ പ്രതിരോധ കുത്തിവയ്പ്പിനു പ്രത്യേക പരിഗണന   നൽകിയിട്ടുണ്ടെന്ന്  അറിയിച്ചു.  രാജ്യത്തെ ഗ്രാമ-നഗര ജനസംഖ്യാ വിഭാഗത്തിന് ആനുപാതികമായ എണ്ണത്തിലാണ് തിങ്കളാഴ്ച (2021 ജൂൺ 21) മുതലുള്ള  വാക്സിനേഷൻ നടന്നത്,അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ 71 ശതമാനവും സ്ഥിരമായി,ഗ്രാമപ്രദേശങ്ങളിലാണെന്നും  കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ വാക്സിനേഷനുകളിൽ പകുതിയും ഗ്രാമപ്രദേശങ്ങളിലാണെന്നും ഡോ പോൾ പറഞ്ഞു. തിങ്കളാഴ്ച ഇത്രയും വലിയ അളവിലുള്ള വാക്‌സിൻ ഡോസുകൾ (88.09 ലക്ഷം) നൽകുമ്പോഴും കോവിൻ പ്ലാറ്റ്‌ഫോമിൽ  ഒരു തകരാറും കണ്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.2021 ജൂൺ 21 ന് ആകെ  നൽകിയ വാക്സിൻ ഡോസുകളിൽ  92 ശതമാനവും  സർക്കാർ കേന്ദ്രങ്ങളിൽ നിന്നാണ്  നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വാക്‌സിൻ ലഭിച്ചവരിൽ 46 ശതമാനം സ്ത്രീകളും  53 ശതമാനം പുരുഷന്മാരുമാണ്. .ഈ ലിംഗ-അസന്തുലിതാവസ്ഥ നിലനിൽക്കുന്ന എല്ലാ സ്ഥലങ്ങളിലും  അത് പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

RRTN / IE 


(रिलीज़ आईडी: 1729774) आगंतुक पटल : 293
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Punjabi , Odia , Tamil , Telugu , Kannada