വിദ്യാഭ്യാസ മന്ത്രാലയം

ടോയ്കത്തോൺ 2021 ഗ്രാൻഡ് ഫിനാലെ കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും വിദ്യാഭ്യാസ സഹ മന്ത്രി ശ്രീ സഞ്ജയ് ധോത്രെയും സംയുക്തമായി ഉദ്ഘാടനം ചെയ്തു

Posted On: 22 JUN 2021 5:08PM by PIB Thiruvananthpuram
 

 

 
ന്യൂഡൽഹി, ജൂൺ 22, 2021
 
ടോയ്കത്തോൺ 2021 ഗ്രാൻഡ് ഫിനാലെയുടെ ഉദ്‌ഘാടനം  കേന്ദ്ര വനിതാ ശിശു ക്ഷേമ, ടെക്സ്റ്റൈൽ മന്ത്രി സ്മൃതി സുബിൻ ഇറാനിയും വിദ്യാഭ്യാസ സഹ മന്ത്രി ശ്രീ സഞ്ജയ് ധോത്രെയും സംയുക്തമായി നിർവ്വഹിച്ചു,

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ടോയ്കത്തോൺ 2021 സംഘടിപ്പിക്കുന്നത് :  വനിതാ-ശിശു ക്ഷേമ മന്ത്രാലയം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം, ടെക്സ്റ്റൈൽ മന്ത്രാലയം എന്നിവയാണ് സഹകരിച്ച് പ്രവർത്തിക്കുന്നത്.  ആഗോള-ഇന്ത്യൻ വിപണികൾ ലക്ഷ്യമിട്ട്, ഉന്നത  നിലവാരമുള്ളതും  ചെലവ് കുറഞ്ഞതും താങ്ങാനാവുന്നതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ച് പുതുമയുള്ളതും നൂതനവുമായ കളിപ്പാട്ടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലാണ്  ഈ അന്തർ-മന്ത്രാലയ ടോയ്‌കത്തോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ടോയ്‌കത്തോൺ 2021 ൽ ആശയങ്ങൾ സമർപ്പിച്ച 17,749  ടീമുകളെ ചടങ്ങിൽ സംസാരിച്ച ശ്രീമതി സ്മൃതി സുബിൻ ഇറാനി അഭിനന്ദിച്ചു. നമ്മുടെ കുട്ടികൾ കളിക്കുന്ന 85% കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുകയാണെന്നും അവ പ്രധാനമായും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നത്  ആശങ്കാജനകമാണെന്നും അവർ  പറഞ്ഞു. പ്രകൃതി സൗഹൃദ കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ ഗവേഷണ സ്ഥാപനങ്ങളെയും കളിപ്പാട്ട നിർമ്മാതാക്കളെയും മന്ത്രി ക്ഷണിച്ചു. ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾക്ക് ആവശ്യമായ  നൂതന സാങ്കേതികവിദ്യകൾ കളിപ്പാട്ട മേഖലയ്ക്ക് ലഭ്യമാക്കണമെന്നും അവർ നിർദ്ദേശിച്ചു.

ഇന്ത്യൻ കളിപ്പാട്ട വിപണിയുടെ മൂല്യം 1.5 ബില്യൺ യുഎസ് ഡോളറാണെന്നും നിലവിൽ ഒരു പ്രധാന പങ്ക് നാം പുറത്തു നിന്ന്  ഇറക്കുമതി ചെയ്യുകയാണെന്നും ശ്രീ ധോത്രെ പറഞ്ഞു. ആഗോള കളിപ്പാട്ട വിപണി 100 ബില്ല്യൺ ഡോളറിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തിന് ഇന്ത്യൻ കളിപ്പാട്ടങ്ങൾ ലഭ്യമാക്കാനുള്ള  പാത തുറക്കാൻ, നവീന ആശയങ്ങളുള്ള നമ്മുടെ യുവമനസ്സുകൾക്ക്  ടോയ്‌കത്തോൺ അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഫിസിക്കൽ, ഡിജിറ്റൽ പതിപ്പുകളായി  ഹാക്കത്തോൺ  സംഘടിപ്പിക്കാനാണ്  തുടക്കത്തിൽ  ആലോചിച്ചിരുന്നത് . കോവിഡ് 19 മഹാമാരി മൂലം, പങ്കെടുക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത്  ഫിസിക്കൽ പതിപ്പ് മാറ്റിവച്ചു. 2021  ജൂൺ 22  മുതൽ 24 വരെയാണ് ഡിജിറ്റൽ പതിപ്പ് നടക്കുന്നത്.
നിലവിലുള്ള ടോയ് ഹാക്കത്തോണിന് 3 ട്രാക്കുകളാണുള്ളത്

ജൂനിയർ ലെവൽ പങ്കാളികൾക്കായി ട്രാക്ക് 1, പ്രാഥമികമായി സ്കൂൾ വിദ്യാർത്ഥികൾ അടങ്ങുന്ന ശ്രേണി  :  0-3 വയസ്സിനും 4-10 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലാണ് അവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സീനിയർ ലെവൽ പങ്കാളികൾക്കായി ട്രാക്ക് 2 , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും  അദ്ധ്യാപകരും അടങ്ങുന്ന ശ്രേണി :    0-3 വയസ്സിനും 4-10 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും, 11 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുമുള്ള  ആശയങ്ങൾ വികസിപ്പിക്കുന്നതിൽ ഈ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സ്റ്റാർട്ടപ്പ് - പ്രൊഫഷണൽ ശ്രേണിയിലുള്ളവർക്കായി ട്രാക്ക് 3 : നൂതന മാതൃകളും   ആശയങ്ങളും വികസിപ്പിക്കുന്നവരുടെ ശ്രേണി  


(Release ID: 1729618) Visitor Counter : 183