പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലിങ്ക്ഡ്ഇനിലെ പ്രധാനമന്ത്രിയുടെ ബ്ലോഗിന്റെ പൂർണ്ണ രൂപം


ബോധ്യപ്പെടുത്തലും പ്രോത്സാഹനവും അനുസരിച്ച് പരിഷ്കാരങ്ങൾ

പോസ്റ്റഡ് ഓണ്‍: 22 JUN 2021 8:04PM by PIB Thiruvananthpuram

നയരൂപീകരണത്തിന്റെ കാര്യത്തില്‍ ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ക്ക് പുതിയ വെല്ലുവിളികളു മായാണ്  കൊവിഡ് -19 മഹാമാരി വന്നെത്തിയത് .  ഇന്ത്യയ്കും  ഇത്   അപവാദമല്ല.  സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുജനക്ഷേമത്തിനായി ആവശ്യമായ വിഭവങ്ങള്‍ സ്വരൂപിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് തെളിഞ്ഞിരിക്കുന്നു. 

ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഈ പശ്ചാത്തലത്തിൽ  2020-21ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാന്‍ കഴിഞ്ഞുവെന്ന് നിങ്ങള്‍ക്കറിയാമോ?  2020-21 ല്‍ സംസ്ഥാനങ്ങള്‍ക്ക് 1.06 ലക്ഷം കോടി രൂപ അധികമായി സമാഹരിക്കാന്‍ കഴിഞ്ഞത് നിങ്ങളെ ആശ്ചര്യപ്പെടുത്തും. കേന്ദ്രത്തിന്റെയും , സംസ്ഥാനങ്ങളുടെയും  പങ്കാളിത്ത സമീപനമാണ് വിഭവങ്ങളുടെ ലഭ്യതയില്‍ ഈ ഗണ്യമായ വര്‍ദ്ധന സാധ്യമാക്കിയത്.

 കോവിഡ് മഹാമാരിയോടുള്ള നമ്മുടെ സാമ്പത്തിക പ്രതികരണം നാം  രൂപപ്പെടുത്തിയപ്പോള്‍, നമ്മുടെ പരിഹാരങ്ങള്‍ ഒരേ അളവിലും  എല്ലാവര്‍ക്കും യോജിക്കാവുന്ന വിധത്തിലുമാവുക എന്ന മാതൃക പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഭൂഖണ്ഡാന്തര തലങ്ങളുള്ള ഒരു ഫെഡറല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം, സംസ്ഥാന ഗവണ്‍മെന്റുകളുടെ പരിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ തലത്തില്‍ നയ സാമഗ്രികൾ  കണ്ടെത്തുന്നത് തീര്‍ച്ചയായും വെല്ലുവിളിയാണ്.  പക്ഷേ, നമ്മുടെ ഫെഡറല്‍ രാഷ്ട്രീയത്തിന്റെ കരുത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിലാണ് ഞങ്ങള്‍ മുന്നോട്ട്  നീങ്ങിയത്. 

 2020 മേയില്‍, ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി, 2020-21 വര്‍ഷത്തേക്ക് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വർധിച്ച  വായ്പയെടുപ്പ് അനുവദിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ജി എസ്സ് ഡി പി യുടെ 2  % അധികമായി അനുവദിച്ചു, അതില്‍ ഒരു ശതമാനത്തിനു ചില സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് നിബന്ധനയുണ്ട്. അധിക ഫണ്ട് ലഭിക്കുന്നതിന് പുരോഗമന നയങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു സീപനമാണിത്.  ഈ പ്രവര്‍ത്തനത്തിന്റെ ഫലങ്ങള്‍ പ്രോത്സാഹജനകമായിരുന്നുവെന്ന്  മാത്രമല്ല, മികച്ച സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കുന്നത് പരിമിതമായിട്ടാണെന്ന  ധാരണയ്ക്ക് വിരുദ്ധവുമായി മാറി. 


 അധിക വായ്പകളുമായി ബന്ധപ്പെട്ട നാല് പരിഷ്‌കാരങ്ങള്‍ക്ക് (ജിഡിപിയുടെ 0.25% ഓരോന്നുമായും ബന്ധിപ്പിച്ചിരിക്കുന്നു) രണ്ട് സ്വഭാവങ്ങളുണ്ട്. ഒന്നാമതായി, ഓരോ പരിഷ്‌കാരങ്ങളും പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ച് ദരിദ്രര്‍, ദുര്‍ബലര്‍, മധ്യവര്‍ഗക്കാര്‍ എന്നിവരുടെ  ജീവിതം സുഗമമാക്കൽ 
 മെച്ചപ്പെടുത്തുന്നതുമായി  ബന്ധപ്പെട്ടിരിക്കുന്നു.  രണ്ടാമതായി, അവ ധനപരമായ സുസ്ഥിരതയും പ്രോത്സാഹിപ്പിച്ചു.

 കുടിയേറ്റ തൊഴിലാളികള്‍ക്ക് രാജ്യത്ത് എവിടെ നിന്നും  റേഷന്‍  സാധനങ്ങൾ എടുക്കാന്‍ കഴിയും എന്നതാണ് ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡിന്റെ പ്രധാന നേട്ടം. പൗരന്മാര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ കൂടാതെ, വ്യാജ കാര്‍ഡുകളും ഡ്യൂപ്ലിക്കേറ്റ് അംഗങ്ങളെയും ഇല്ലാതാക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ട്. 17 സംസ്ഥാനങ്ങള്‍ ഈ പരിഷ്‌കരണം പൂര്‍ത്തിയാക്കി, കൂടാതെ 37,600 കോടി. രൂപയുടെ അധിക വായ്പയും അനുവദിച്ചു. 


വ്യവസായ നടത്തിപ്പ് സുഗമമാക്കൽ  മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട്, ലൈസന്‍സുകള്‍ പുതുക്കുന്നത് സ്വപ്രേരിതവും ഓണ്‍ലൈനും വിവേചനരഹിതവുമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.  കമ്പ്യൂട്ടര്‍വല്‍കൃത പരിശോധനാ സംവിധാനം നടപ്പിലാക്കുക, ഉപദ്രവവും അഴിമതിയും കുറയ്ക്കുന്നതിന് പരിശോധനയുടെ മുന്‍കൂട്ടി അറിയിപ്പ് എന്നിവയായിരുന്നു മറ്റൊരു ആവശ്യം.  ഈ പരിഷ്‌കരണം (19 നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നു) 'ഇന്‍സ്‌പെക്ടര്‍ രാജി'ന്റെ ഭാരം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായമാണ്.  മെച്ചപ്പെട്ട നിക്ഷേപ കാലാവസ്ഥ, കൂടുതല്‍ നിക്ഷേപം, വേഗത്തിലുള്ള വളര്‍ച്ച എന്നിവയും ഇത് പ്രോത്സാഹിപ്പിക്കുന്നു.  20 സംസ്ഥാനങ്ങള്‍ ഈ പരിഷ്‌കരണം പൂര്‍ത്തിയാക്കി.  

 15-ാം ധനകാര്യ കമ്മീഷനും നിരവധി അക്കാദമിക് വിദഗ്ധരും സ്വത്ത്‌ നികുതിയുടെ നിര്‍ണായക പ്രാധാന്യംഊന്നിപ്പറഞ്ഞു.  മൂന്നാമത്തെ പരിഷ്‌കരണത്തിന് സംസ്ഥാനങ്ങളില്‍ ഭൂനികുതി, ജല, മലിനജല നിരക്കുകള്‍ എന്നിവ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്.  നഗര പ്രദേശങ്ങളില്‍ ഭൂമി ഇടപാടുകള്‍ക്കും നിലവിലെ ചെലവുകള്‍ക്കുമുള്ള സ്റ്റാമ്പ് ഡ്യൂട്ടി മാര്‍ഗ്ഗനിര്‍ദ്ദേശ മൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കും ഈ പരിഷ്‌കരണം. ഇത് നഗരത്തിലെ ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും മെച്ചപ്പെട്ട സേവന നിലവാരത്തെ പ്രാപ്തമാക്കുകയും മികച്ച അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുകയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.  സ്വത്ത്‌ നികുതിയും അതിന്റെ നടപ്പാക്കലിൽ  പുരോഗമനപരമാണ്, അതിനാല്‍ നഗരങ്ങളിലെ ദരിദ്രര്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കും.  വേതനം നല്‍കുന്നതില്‍ കാലതാമസം നേരിടുന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്കും ഈ പരിഷ്‌കരണം ഗുണം ചെയ്യുന്നു.  11 സംസ്ഥാനങ്ങള്‍ ഈ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കി.

 കൃഷിക്കാര്‍ക്ക് സൗജന്യ വൈദ്യുതി വിതരണത്തിന് പകരമായി നേരിട്ട് ആനുകൂല്യ കൈമാറ്റം (ഡിബിടി) ഏര്‍പ്പെടുത്തുന്നതാണ് നാലാമത്തെ പരിഷ്‌കരണം.  വര്‍ഷാവസാനത്തോടെ ഒരു ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ നടപ്പാക്കലിനൊപ്പം സംസ്ഥാന വ്യാപകമായി പദ്ധതി ആവിഷ്‌കരിക്കണമെന്നായിരുന്നു നിബന്ധന.  ജിഎസ്ഡിപിയുടെ 0.15% അധിക വായ്പയെടുക്കല്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.  സാങ്കേതികവും വാണിജ്യപരവുമായ നഷ്ടം കുറയ്ക്കുന്നതിന് ഒരു ഘടകവും വരുമാനവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് മറ്റൊന്നും   നല്‍കിയിട്ടുണ്ട്.  (ഓരോന്നിനും ജിഎസ്ഡിപിയുടെ 0.05%).  ഇത് വിതരണ കമ്പനികളുടെ ധനസ്ഥിതി മെച്ചപ്പെടുത്തുകയും ജലത്തിന്റെയും ഊര്‍ജ്ജത്തിന്റെയും സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും മികച്ച സാമ്പത്തിക, സാങ്കേതിക പ്രകടനത്തിലൂടെ സേവന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.  13 സംസ്ഥാനങ്ങള്‍ കുറഞ്ഞത് ഒരു ഘടകമെങ്കിലും നടപ്പാക്കി, 6 സംസ്ഥാനങ്ങള്‍ ഡിബിടി ഘടകം നടപ്പാക്കി.  തല്‍ഫലമായി, 13,201 കോടി അധിക വായ്പ അനുവദിച്ചു.


 മൊത്തത്തില്‍, 23 സംസ്ഥാനങ്ങൾ  മൊത്തമുള്ള   2.14 ലക്ഷം കോടി രൂപയിൽ 1 .06  ലക്ഷം കോടി രൂപ അധിക വായ്പയെടുത്തിട്ടുണ്ട്. .  തല്‍ഫലമായി, 2020-21 (നിബന്ധനയില്ലാത്തതും നിരുപാധികവുമായ) വായ്പയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച മൊത്തം വായ്പ അനുമതി തുടക്കത്തില്‍ കണക്കാക്കിയ ജിഎസ്ഡിപിയുടെ 4.5% ആയിരുന്നു.

 നമ്മുടേത് പോലെ സങ്കീര്‍ണ്ണമായ വെല്ലുവിളികളുള്ള ഒരു വലിയ രാജ്യത്തിന്, ഇത് ഒരു അസാധാരണമായ അനുഭവമായിരുന്നു.  വിവിധ കാരണങ്ങളാല്‍, പദ്ധതികളും പരിഷ്‌കാരങ്ങളും വര്‍ഷങ്ങളോളം പ്രവര്‍ത്തനരഹിതമായി തുടരുന്നതായി നാം പലപ്പോഴും കണ്ടിട്ടുണ്ട്.  പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊതു സൗഹൃദപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തുചേര്‍ന്നത്  ഭൂതകാലത്തില്‍ നിന്നുള്ള മനോഹരമായ ഒരു വ്യതിയാനമായിരുന്നു. .
 ഈ പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ അധിക ഫണ്ടുകളുടെ പ്രോത്സാഹനമില്ലെങ്കില്‍, ഈ നയങ്ങള്‍ നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് അഭിപ്രായപ്പെടുന്നു. 'ബോധ്യവും പ്രോത്സാഹനവും അനുസരിച്ചുള്ള പരിഷ്‌കാരങ്ങളുടെ' പുതിയ മാതൃകയാണിത്. തങ്ങളുടെ പൗരന്മാരുടെ നന്മയ്ക്കായി ദുഷ്‌കരമായ സമയങ്ങള്‍ക്കിടയില്‍ ഈ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍കൈയെടുത്ത എല്ലാ സംസ്ഥാനങ്ങളോടും എനിക്കു നന്ദിയുണ്ട്.  130 കോടി ഇന്ത്യക്കാരുടെ ദ്രുതഗതിയിലുള്ള പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും.

 

***


( റിലീസ് ഐ.ഡി: 1729533) സന്ദര്‍ശക കൗണ്ടര്‍ : 257