പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടോയ്‌കത്തോൺ -2021 ൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ജൂൺ 24 ന് ആശയവിനിമയം നടത്തും

Posted On: 22 JUN 2021 12:15PM by PIB Thiruvananthpuram

ടോയ്‌കത്തോൺ -2021 ൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 24 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും.

കേന്ദ്ര വിദ്യാഭ്യാസ , വനിതാ ശിശു വികസന , എം എസ എം ഇ ,ടെക്സ്റ്റൈൽ , വാർത്ത വിതരണ പ്രക്ഷേപണ   മന്ത്രാലയങ്ങൾ , വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡിപിഐഐടി), എ ഐ സി ടി ഇ എന്നിവ സംയുക്തമായി  സംഘടിപ്പിക്കുന്ന  ടോയ്കത്തോൺ 2021 ന്  ഈ വര്ഷം  ജനുവരി 5 ന്    സമാരംഭം കുചരിച്ചു.  ടോയ്‌കത്തോൺ 2021 നായി രാജ്യത്തുടനീളമുള്ള 1.2 ലക്ഷത്തോളം പേർ പങ്കെടുത്ത 17000 ലധികം ആശയങ്ങൾ സമർപ്പിച്ചു, അതിൽ 1567 ആശയങ്ങൾ  ജൂൺ 22 മുതൽ ജൂൺ 24 വരെ നടക്കുന്ന ,  മൂന്ന് ദിവസത്തെ ഓൺ‌ലൈൻ ടോയ്‌കത്തോൺ ഗ്രാൻഡ് ഫിനാലെക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്,  കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം, ഈ ഗ്രാൻഡ് ഫിനാലേയിൽ  ഡിജിറ്റൽ കളിപ്പാട്ട ആശയങ്ങൾ ഉള്ള ടീമുകൾ മാത്രമായിരിക്കും ഉണ്ടാവുക.  അതേസമയം ഡിജിറ്റൽ ഇതര കളിപ്പാട്ട സങ്കൽപ്പങ്ങൾക്കായി പ്രത്യേക ഫിസിക്കൽ ഇവന്റ് സംഘടിപ്പിക്കും.

ഇന്ത്യയുടെ ആഭ്യന്തര വിപണിയും ആഗോള കളിപ്പാട്ട വിപണിയും നമ്മുടെ ഉൽ‌പാദന മേഖലയ്ക്ക് ഒരു വലിയ അവസരം നൽകുന്നു. കളിപ്പാട്ട വിപണിയുടെ വിശാലമായ പങ്ക് പിടിച്ചെടുക്കാൻ സഹായിക്കുന്നതിന് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം ഉയർത്തുകയെന്നതാണ്    ടോയ്കത്തോൺ -2021ന്റെ ലക്‌ഷ്യം. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

 

***


(Release ID: 1729336) Visitor Counter : 187