ഊര്‍ജ്ജ മന്ത്രാലയം

ബ്രിക്സ് രാജ്യങ്ങൾ ഉൾപ്പെടുന്ന, ഹരിത ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ച് ഉള്ള രണ്ടുദിവസത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും ഇന്ത്യ പൂർത്തിയാക്കി 

Posted On: 20 JUN 2021 1:26PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി, ജൂൺ 20, 2021
 
2021 ജൂൺ 22 ന് ബ്രിക്സ് രാജ്യങ്ങളെ ഉൾപ്പെടുത്തി ഹരിത ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ച് ദ്വിദിന ഉച്ചകോടി നടത്താൻ ഇന്ത്യ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. രാജ്യങ്ങൾക്ക്, അവരുടെ ഹരിത ഹൈഡ്രജൻ സംരംഭങ്ങളെക്കുറിച്ചും, അവ എങ്ങനെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താമെന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കിടാനുള്ള ഒരു വേദി, ഉച്ചകോടി വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന  ഉച്ചകോടി ജൂൺ 23 ന് സമാപിക്കും.
 
ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉൽ‌പാദകരും, ആഗോള ഊർജ്ജ അതികായരിൽ പ്രമുഖരുമായ എൻ‌ടി‌പി‌സി ലിമിറ്റഡ്, ആണ് പരിപാടിയുടെ സംഘാടകർ. വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ മഹാരത്ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനം ആണ് എൻ‌ടി‌പി‌സി. വെർച്വൽ ഉച്ചകോടി, ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള മികച്ച ധിഷണാ ശക്തികളേയും, നയങ്ങൾ രൂപീകരിക്കുന്നവരേയും, തല്പര പങ്കാളികളേയും ഒരുമിച്ച് ഒരു വേദിയിൽ എത്തിക്കുകയും, ഊർജ്ജ മിശ്രിതത്തിൽ ഹൈഡ്രജന്റെ ഭാവിയെക്കുറിച്ച് ചർച്ച സാധ്യമാക്കുകയും ചെയ്യും.
 
ഉച്ചകോടിയുടെ ആദ്യ ദിവസം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രതിനിധികൾ അവരുടെ രാജ്യത്തു ഹൈഡ്രജൻ ഉപയോഗത്തിനായി ആവിഷ്കരിച്ച സംരംഭങ്ങളെക്കുറിച്ചും അവരുടെ ഭാവി പദ്ധതികളെക്കുറിച്ചും വിവരങ്ങൾ പങ്കു വയ്ക്കും. കൂടാതെ, ഹൈഡ്രജൻ ഊർജവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതികവിദ്യകളുടെ പ്രസക്തിയും അവരുടെ രാജ്യത്തിന്റെ മുൻഗണനകളും പങ്കിടും.
 
വിവിധ രാജ്യങ്ങളുടെ മൊത്തത്തിലുള്ള ഊർജ്ജ നയ ചട്ടക്കൂടിൽ ഹൈഡ്രജനെ സമന്വയിപ്പിക്കുന്നതിനുള്ള ആശയങ്ങളെക്കുറിച്ച് രണ്ടാം ദിനം പാനൽ ചർച്ചകൾ നടക്കും. ഉയർന്നുവരുന്ന ഹരിത ഹൈഡ്രജൻ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ ധനസമാഹരണ സാധ്യതകളെക്കുറിച്ചും, ഈ സാങ്കേതികവിദ്യ വിപുലപ്പെടുത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമായ അടിസ്ഥാന പിന്തുണയെ പറ്റിയും ഉച്ചകോടിയിൽ ചർച്ച നടക്കും.
 
RRTN
 
 

(Release ID: 1728957) Visitor Counter : 256