തൊഴില്‍, ഉദ്യോഗ മന്ത്രാലയം

കുറഞ്ഞ വേതനങ്ങളും ദേശീയ തലത്തിലെ അടിസ്ഥാന വേതനങ്ങളും നിശ്ചയിക്കുന്നതിനുള്ള വിദഗ്ധ സമിതി നേരത്തേ റിപ്പോര്‍ട്ട് നല്‍കും

Posted On: 19 JUN 2021 1:24PM by PIB Thiruvananthpuram

രാജ്യത്തെ കുറഞ്ഞ വേതന നിരക്കുകളും ദേശീയതലത്തിലെ അടിസ്ഥാന വേതനങ്ങളും നിശ്ചയിക്കുന്നതിനു ശുപാര്‍ശ നല്‍കാന്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. അജിത് മിശ്രയുടെ അധ്യക്ഷതയില്‍ കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച വിദഗ്ധ സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സാങ്കേതിക വിശദാംശങ്ങള്‍ ഉള്‍പ്പെട്ടതാണ് ശുപാര്‍ശ.  വിദഗ്ധ സമിതിയുടെ കാലാവധി മൂന്നു വര്‍ഷമാണെങ്കിലും കുറഞ്ഞ വേതനവും ദേശീയ അടിസ്ഥാന വേതനവും നിശ്ചയിക്കുന്നതില്‍ ഗവണ്‍മെന്റ് കാലതാമസം വരുത്താന്‍ ശ്രമിക്കുന്നതായി ചില പത്രങ്ങളും ഗുണഭോക്താക്കളില്‍ ഒരു വിഭാഗവും ഇത് അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് നടപടി.

എന്നാല്‍ വൈകിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നും ശുപാര്‍ശകള്‍ എത്രയും വേഗംസമര്‍പ്പിക്കുമെന്നും വിദഗ്ദ്ധ സമിതി വ്യക്തമാക്കുന്നു. സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായിത്തന്നെ നിലനിര്‍ത്തുമെന്ന് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ കുറഞ്ഞ വേതനവും ദേശീയ അടിസ്ഥാന വേതനങ്ങളും നിശ്ചയിച്ച ശേഷവും, ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ദ്ധ ഗ്രൂപ്പില്‍ നിന്ന് ഗവണ്‍മെന്റിന് സാങ്കേതികം ഉള്‍പ്പെടെയുള്ള ഉപദേശം തേടാം. വിദഗ്ധ സമിതിയുടെ ആദ്യ യോഗം 2021 ജൂണ്‍ 14 നും രണ്ടാമത്തേത് ജൂണ്‍ 29 നും നടക്കും.



(Release ID: 1728602) Visitor Counter : 158