ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേട്ടുകേള്‍വിയും യാഥാര്‍ത്ഥ്യവും
സംസ്ഥാനങ്ങളുമായി സജീവമായി സഹകരിച്ച് ഗ്രാമീണ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ നിരന്തരമായി മെച്ചപ്പെടുത്തുന്നതിലൂടെയും കേന്ദ്രീകൃത പൊതുജനാരോഗ്യ നടപടികളിലൂടെയും ഗ്രാമീണ ഇന്ത്യയില്‍ ഫലപ്രദമായ കോവിഡ് -19 കൈകാര്യം ചെയ്യലിനായി പ്രവര്‍ത്തിച്ച് ഇന്ത്യാ ഗവണ്‍മെന്റ്
Posted On:
12 JUN 2021 3:03PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്മെന്റിന്റെ വിവേചന നടപടികള്‍ കാരണം ഗ്രാമങ്ങളില്‍ കൃത്യമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നില്ലെന്നും 'ദുരന്തങ്ങള്‍ വര്‍ദ്ധിക്കുന്നതായും' അത് മഹാമാരിക്കാലത്ത് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയുടെ ഫലമാണെന്നുമുള്ള തരത്തിലുള്ള ചില മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
യഥാര്‍ത്ഥത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ഗ്രാമങ്ങളില്‍ കോവിഡ് 19 മഹാമാരിയെ ഫലപ്രദമായി നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ച് ആരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം വിവിധ തലങ്ങളില്‍ നടത്തിവരികയാണ്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നത് ഒരു തുടര്‍ പ്രക്രിയയാണ്. വിവിധ നയങ്ങള്‍, പദ്ധതികള്‍, പൊതുജന പങ്കാളിത്തം, സംസ്ഥാനങ്ങള്‍-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയുടെ സജീവമായ പങ്കാളിത്തം എന്നിവ വഴി ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ മേഖല ശക്തമാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ മേഖലയില്‍ വിപുലമായ ഗവണ്‍മെന്റ് ശൃംഖലയാണുള്ളത്. 2020 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ഗ്രാമീണ മേഖലയില്‍ 1,55,404 ആരോഗ്യ ഉപ കേന്ദ്രങ്ങളും (എസ് എച്ച് സികള്‍), 24,918 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (പി എച്ച് സികള്‍) 5,895 നഗര പിഎച്ച്സികളുമുണ്ട്.
ഇത് കൂടാതെ ഇന്ത്യയിലെ ആരോഗ്യ മേഖലയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷമായി രേഖപ്പെടുത്തിയ ആയുഷ്മാന്‍ ഭാരത്- ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ (എബി-എച്ച്ഡബ്ല്യുസി) (2018 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്തത്). ഇന്നേ ദിവസം വരെ രാജ്യത്ത് പ്രവര്‍ത്തനക്ഷമമായ 75,995 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ (എച്ച് ഡബ്ല്യുസികള്‍) ഉണ്ട് (50,961 എസ് എച്ച് സി-എച്ച് ഡബ്ല്യു സികള്‍, 21,037 പി എച്ച് സി-എച്ച് ഡബ്ല്യു സികള്‍, 3,997 അര്‍ബന്‍ പി എച്ച് സികള്‍)
2022 ഡിസംബറോടെ ഗ്രാമ-നഗര പ്രദേശങ്ങളിലെ 1,50,000 ആരോഗ്യ ഉപ കേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും എബി-എച്ച് ഡബ്ല്യു സികളായി മാറ്റും. അതോടെ ഗ്രാമ-നഗര പ്രദേശങ്ങളിലുള്ള എല്ലാവര്‍ക്കും സാര്‍വത്രികവും സൗജന്യവുമായ ചികിത്സയും പ്രതിരോധ ചികിത്സയും സാമൂഹ്യ തലത്തില്‍ കൂടൂതല്‍ ഫലപ്രദമായ രീതിയില്‍ ലഭിക്കും.
പുതിയ തൊഴില്‍ ശക്തി കേഡറിന്റെ നിയമനത്തിന്റെ ഭാഗമായി ബി എസ് സി നഴ്സിംഗ്/ബി എ എം എസ് യോഗ്യതയുള്ളവരെ, പരിശീലനം ലഭിച്ച നോണ്‍-ഫിസിഷ്യനായി കമ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ (സി എച്ച് ഒ) തസ്തികയില്‍ നിയമിക്കും. ഇവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍, എ എച്ച് എസ് എകള്‍ എന്നിവരെയും ആരോഗ്യ ഉപ കേന്ദ്രങ്ങളെയും നയിക്കും.
നിലവിലുള്ള പ്രത്യുല്‍പ്പാദന - ശിശു ആരോഗ്യ (ആര്‍എംഎന്‍സിഎച്ച്എ+എന്‍) സേവനങ്ങള്‍, സാംക്രമിക രോഗ സേവനങ്ങള്‍, കൂടാതെ എബി-ഡബ്ല്യു എച്ച് സികള്‍ പകരാത്ത രോഗങ്ങളുമായി (എന്‍സിഡികള്‍) ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. (ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, വായ-സ്തനം-ഗര്‍ഭാശയം എന്നിവിടങ്ങളെ ബാധിക്കുന്ന സാധാരണയായ മൂന്ന്അര്‍ബുദങ്ങള്‍ എന്നീ പകരാത്ത രോഗങ്ങളുടെ പരിശോധനയും നിയന്ത്രണവും) മറ്റ് പകരാത്ത രോഗങ്ങളുടെ പട്ടികയില്‍ വരുന്ന മാനസികാരോഗ്യം, ഇഎന്‍ടി, കണ്ണുപരിശോധന, വായയുടെ ആരോഗ്യം, വാര്‍ധക്യകാല-സാന്ത്വന ആരോഗ്യ പരിചരണം, മാനസിക പരിചരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു
സൗജന്യ അവശ്യ പരിശോധനകള്‍ നല്‍കുന്നു- എച്ച് എസ് സി ലെവലില്‍ 14 പരിശോധനകളും പി എച്ച് സി ലെവലില്‍ 63 പരിശോധനകളും
സൗജന്യ അവശ്യ മരുന്നുകള്‍ നല്‍കുന്നു- എച്ച് എസ് സി ലെവലില്‍ 105 മരുന്നുകളും പി എച്ച് സി ലെവലില്‍ 172 മരുന്നുകളും
ആരോഗ്യ പരിചരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഘടകമായ ലിംഗ സമത്വം ഉറപ്പുവരുത്താനും എച്ച് ഡബ്ല്യു സികള്‍ക്ക് കഴിയുന്നു നാളിതുവരെ എബി-എച്ച് ഡബ്ല്യു സികളുടെ സേവനം ഉപയോഗപ്പെടുത്തിയവരില്‍ 54 ശതമാനത്തോളം സ്ത്രീകളാണ്.
എച്ച് ഡബ്ല്യൂ സികള്‍ വഴി നല്‍കുന്ന ആരോഗ്യ സേവനങ്ങളില്‍ പ്രതിരോധ നടപടികള്‍ വളരെ പ്രധാനമാണ്. സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സാമൂഹ്യാടിസ്ഥാനത്തിലുള്ള വിശകലന പരിശോധനാപട്ടിക തയ്യാറാക്കി. 30 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുടെ കണക്കെടുപ്പ് നടത്തിയത് ആശ, എ എന്‍ എം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്. ഇവര്‍ക്കിടയിലെ അപായസാധ്യത കണക്കിലെടുത്ത് എന്‍ സി ഡി പരിശോധന നടത്തി. ദീര്‍ഘകാലമായി രോഗമുള്ളവരെന്ന് കണ്ടെത്തിയവര്‍ക്ക് തുടര്‍പരിശോധന ഉറപ്പാക്കി ആവശ്യമായ ചികിത്സ നല്‍കി. ഇതുവരെ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനായി 10.98 കോടി, പ്രമേഹത്തിനായി 5.73 കോടി, വായ്ക്കുള്ളിലെ അര്‍ബുദത്തിനായി 2.94 കോടി, സ്ത്രീകളിലെ സ്തനാര്‍ബുദത്തിനായി 2.94 കോടി, സ്ത്രീകളുടെ ഗര്‍ഭാശയ അര്‍ബുദത്തിനായി 2 കോടി എന്നിങ്ങനെ ആളുകളെ പരിശോധിച്ചു.
ഫോണ്‍ വഴി പരിശോധന നടത്തുന്ന ടെലി-കണ്‍സള്‍ട്ടേഷന്‍ സേവനമാണ് എച്ച് ഡബ്ല്യൂ സികളുടെ മറ്റൊരു പ്രധാന സേവനം. ഇ-സഞ്ജീവനി പ്ലാറ്റ്ഫോം വഴി 60 ലക്ഷം ടെലി പരിശോധകള്‍ നടത്തുകയും അതില്‍ ആവശ്യമായ 26.42 ലക്ഷം പേര്‍ക്ക് എച്ച് ഡബ്ല്യൂ സികളില്‍ ടെലിപരിശോധനകള്‍ നടത്തുകയും ചെയ്തു.
കോവിഡ് 19 മഹാമാരിക്കാലത്ത് രോഗവ്യാപനം തടയാനും അവശ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനും എബി-എച്ച് ഡബ്ല്യൂ സികള്‍ നിര്‍ണായക പങ്ക് വഹിച്ചു. ആകെ നടന്ന എന്‍സിഡി പരിശോധനകളുടെ 75 ശതമാനവും ഈ കോവിഡ് മഹാമാരിക്കാലത്താണെന്നത് (2020 ഫെബ്രുവരി 1 മുതല്‍ ഇന്ന് വരെ) ജനങ്ങള്‍ എബി-എച്ച് ഡബ്ല്യൂ സികളില്‍ അര്‍പ്പിച്ച വിശ്വാസമാണ് വ്യക്തമാക്കുന്നത്.
വിവിധ നഗര-ഗ്രാമ പ്രദേശങ്ങളിലെ ജില്ലകളില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം 2021 മെയ് 16ന് ഈ പ്രദേശങ്ങളില്‍ കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ഒരു എസ് ഒ പി പുറത്തിറക്കി
ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളുടെ പ്രകടനം ഒറ്റ നോട്ടത്തില്
ക്രമനമ്പര്‍ -
|
അളവുകോല്
|
സഞ്ചിത വര്ദ്ധന (ലക്ഷത്തില്‍) 11.6.2021 വരെ
|
1.2.2020-11.6.2021 കാലയളവിലെ പുരോഗതി (ലക്ഷത്തില്‍)
|
2.
|
ആയുഷ്മാന്‍ ഭാരത്- ആരോഗ്യക്ഷേമകേന്ദ്രങ്ങളിലെ സഞ്ചിത വര്ധന
|
5028.89
|
4123.81
|
|
പുരുഷന്മാര്
|
2325.67
|
1911.05
|
|
സ്ത്രീകള്
|
2691.31
|
2200.86
|
3.
|
ആകെ രക്തസമ്മര്ദ പരിശോധന
|
1098.23
|
788.58
|
4.
|
ആകെ പ്രമോഹ പരിശോധന
|
900.89
|
636.85
|
5.
|
വായിലെ അര്ബുദത്തിന്റെ ആകെ പരിശോധന
|
573.15
|
414.46
|
6.
|
ആകെ സ്താനാര്ബുദ പരിശോധന
|
293.96
|
198.48
|
7.
|
ആകെ ഗര്ഭാശയ അര്ബുദ പരിശോധന
|
200.08
|
135.71
|
8.
|
3 തരം അര്ബുദത്തിന്റെ ആകെ പരിശോധന
|
1067.19
|
748.65
|
9.
|
ആകെ എന്സിഡി പരിശോധന
|
3066.31
|
2174.08
|
10.
|
യോഗ ഉള്പ്പെടെ നടത്തിയ ആകെ ക്ഷേമപരിപാടികള്‍*
|
70.51
|
63.7
|
വിവിധ നഗര-ഗ്രാമ പ്രദേശങ്ങളിലെ ജില്ലകളില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം 2021 മെയ് 16ന് ഈ പ്രദേശങ്ങളില്‍ കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
(ഇത് ഇവിടെ ലഭ്യമാണ്
https://www.mohfw.gov.in/pdf/SOPonCOVID19Containment&ManagementinPeriurbanRural&tribalareas.pdf)
ദ്രുത ആന്റിജന്‍ പരിശോധന (ആര്‍എടി) കിറ്റുകള്‍ ഉപ കേന്ദ്രങ്ങള്‍ (എസ് സികള്‍), ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ പൊതു ആരോഗ്യ സംവിധാനങ്ങളിലും ലഭ്യമാക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ ശുപാര്‍ശ ചെയ്യുന്നു. കമ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ (സി എച്ച് ഒ), ഓക്സിലറി നഴ്സിംഗ് മിഡ്വൈഫ് (എ എന്‍ എമ്മുകള്‍) എന്നിവര്‍ക്ക് ദ്രുത ആന്റിജന്‍ പരിശോധന നടത്തുന്നതിനുള്ള പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ദ്രുത ആന്റിജന്‍ പരിശോധന ഊര്‍ജിതമാക്കുന്നതിന് സി എച്ച് ഒ, എ എന്‍ എമ്മുകള്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശോധന, സാമ്പിള്‍ ശേഖരണം എന്നിവ ഐപിസി പ്രോട്ടോക്കോള്‍, ഡാറ്റ മാനേജ്മെന്റ് എന്നിവ പാലിച്ച് നടത്തുന്നതിനുളള പരിശീലനം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.
കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയില്‍ 2021 ജനുവരി 16 മുതല്‍ പങ്കാളിയായ ഇന്ത്യ ഏറ്റവും വലിയ കോവിഡ് 19 വാക്സിനേഷന്‍ യജ്ഞമാണ് നടത്തി വരുന്നത്. ഇന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 24 കോടിയിലേറെ ഡോസുകള്‍ നല്‍കി.
ഗ്രാമീണ-ആദിവാസി മേഖലകളില്‍ വാക്സിന്‍ എത്തിക്കുന്നതിന് പ്രതിരോധ കുത്തിവയ്പു യജ്ഞത്തിന് കീഴില്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചു വരുന്നു.
കോവിഡ് 19 വാക്സിനേഷന്‍ യജ്ഞത്തിന് ഇന്ത്യ കോ-വിന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. ഇതിന് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് ഓണ്‍ലൈനായും ഓഫ് ലൈനായും രജിസ്റ്റര്‍ ചെയ്യാം. ഗുണഭോക്താക്കള്‍ക്ക് സമീപത്തുള്ള കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാനുമുള്ള സൗകര്യമുണ്ട്.
പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവരുടെ സമീപത്തുള്ള പഞ്ചായത്ത്, ആരോഗ്യ ഉപകേന്ദ്രങ്ങള്‍, കമ്യൂണിറ്റി കേന്ദ്രം, സ്‌കൂള്‍ കെട്ടിടം തുടങ്ങിയ ഇടങ്ങളില്‍ വാക്സിനേഷനുള്ള സൗകര്യം ഒരുക്കിയുള്ള കമ്യൂണിറ്റി അധിഷ്ഠിത നടപടികളും ലഭ്യമാണ്.
(Release ID: 1726596)
Visitor Counter : 560