ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വാക്സിൻ സ്വീകരണത്തിലെ വിമുഖത പരിഹരിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Posted On: 11 JUN 2021 2:53PM by PIB Thiruvananthpuram

ന്യൂഡൽഹിജൂൺ 11, 2021

രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ ആളുകൾ വിമുഖത പ്രകടിപ്പിക്കുന്നതായി ആരോഗ്യ പ്രവർത്തകർ അഭിപ്രായപ്പെടുന്നു എന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.

പ്രതിരോധകുത്തിവെപ്പ് സ്വീകരിക്കുന്നതിൽ ആളുകൾ വിമുഖത പ്രകടിപ്പിക്കുന്നത് ആഗോളതലത്തിൽതന്നെ കണ്ടുവരുന്ന ഒരു പ്രതിഭാസമാണെന്നും ശാസ്ത്രീയമായി  വിഷയത്തെ പഠിച്ചു കൊണ്ടും സാമൂഹിക തലത്തിൽ നടപടികൾ സ്വീകരിച്ചും മാത്രമേ ഇതിനെ നേരിടാനാവൂ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇത് മുന്നിൽകണ്ടുകൊണ്ട്വാക്സിൻ സ്വീകരണത്തിലെ വിമുഖത സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കോവിഡ്-19 വാക്സിൻ കമ്മ്യൂണിക്കേഷൻ മാർഗ്ഗരേഖ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ തുടക്കത്തിൽ തന്നെ വിതരണം ചെയ്തിരുന്നു.

സ്റ്റേറ്റ് ഇമ്മ്യൂണൈസേഷൻ/IEC ഉദ്യോഗസ്ഥർക്കുള്ള മാർഗ്ഗനിർദ്ദേശ സെഷനുകളുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ദേശീയ ആരോഗ്യ ദൗത്യ മിഷൻ ഡയറക്ടർമാർക്ക് 2021 ജനുവരി 25ന്ഇത് പങ്കുവെച്ചിരുന്നുആവശ്യകത അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും  മാർഗ്ഗരേഖ സ്വീകരിച്ചുവരുന്നു.

സംസ്ഥാന തലത്തിൽ ഇവയുടെ മികച്ച സ്വീകരണം ലക്ഷ്യമിട്ടുകൊണ്ട് എല്ലാ അച്ചടിസാമൂഹിക, ഇലക്ട്രോണിക് മാധ്യമങ്ങൾക്കും ആയി നിരവധി IEC സാമഗ്രികളുംമാതൃകകളും തയ്യാറാക്കി വിതരണം ചെയ്തിട്ടുണ്ട്.

രാജ്യത്തെ വിവിധ മേഖലകളിലെ കൊവിഡ് വാക്സിൻ സ്വീകരണത്തിലെ വിമുഖത പരിഹരിക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളും ആയി സ്ഥിരം പ്രവർത്തിച്ചുവരുന്നു. കൂടാതെ, കോവിഡ്-19 വാക്സിൻകോവിഡ് പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട IEC സാമഗ്രികൾ മുഖേന രാജ്യത്തെ ഗിരിവർഗ്ഗ സമൂഹങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്ഇതിന്റെ ഭാഗമായി ഗിരിവർഗ്ഗ കാര്യ മന്ത്രാലയവുമായി ചേർന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രവർത്തിച്ചുവരുന്നു.

 
RRTN/SKY
 
*****


(Release ID: 1726254) Visitor Counter : 161